ഇ–പേമെന്‍റ് സംവിധാനം ഇന്നുമുതല്‍ 75 സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍
text_fieldsതിരുവനന്തപുരം: രജിസ്ട്രേഷന്‍ വകുപ്പ് നടപ്പാക്കുന്ന ഇ-പേമെന്‍റ് സംവിധാനം ബുധനാഴ്ച കേരളത്തില്‍ 75 സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍കൂടി നിലവില്‍വരും.
പുതുവര്‍ഷാരംഭത്തില്‍ ഏഴ് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ആരംഭിച്ച പദ്ധതിയാണ് കൂടുതല്‍ ഓഫിസുകളിലേക്ക് വ്യാപിപ്പിച്ചത്. ബാക്കിയുള്ള 239 സബ് രജിസ്ട്രാര്‍ ഓഫിസുകളിലും മാര്‍ച്ച് 31നകം തന്നെ ഇ-പേമെന്‍റ് പദ്ധതി നടപ്പില്‍വരും. കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്ന വസ്തു മുദ്രപ്പത്രത്തില്‍ എഴുതി ഓണ്‍ലൈന്‍ ടോക്കണ്‍ എടുത്തശേഷം സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തിക്കും.
രജിസ്റ്ററിങ് ഉദ്യോഗസ്ഥന്‍ പരിശോധന നടത്തിയ ശേഷം സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഫീസ് ഈടാക്കി രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തീകരിക്കുന്നതാണ് നിലവിലെ രീതി.
എന്നാല്‍ ഇ-പേമെന്‍റ് സംവിധാനം വന്ന ഓഫിസുകളില്‍ രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈന്‍വഴി അടച്ചശേഷം ഓണ്‍ലൈന്‍വഴിതന്നെ ആധാരം രജിസ്റ്റര്‍ ചെയ്യണം. ടോക്കണ്‍ എടുത്ത് സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തി രജിസ്ട്രേഷന്‍ നടത്തണം. ഓണ്‍ലൈന്‍വഴി പണമടയ്ക്കാന്‍സാധിച്ചില്ളെങ്കില്‍ ട്രഷറിയില്‍ പണം അടച്ചശേഷം അതിന്‍െറ ചെലാനുമായി സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തിയാലേ വസ്തുകൈമാറ്റ രജിസ്ട്രേഷന്‍ നടക്കൂ.
ഇ-പേമന്‍റ് ആരംഭിച്ച സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ബാധ്യത സര്‍ട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പകര്‍പ്പ്, പ്രത്യേകവിവാഹം എന്നിവക്കുള്ള ഫീസ് നേരിട്ടും ഓണ്‍ലൈന്‍ വഴിയും സ്വീകരിക്കുന്നത് തുടരും. എന്നാല്‍, വൈദ്യുതി ഇല്ലാതെ ഓണ്‍ലൈന്‍ സംവിധാനം നിലച്ചാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. ഓണ്‍ലൈനായി പണം അടച്ചശേഷം വസ്തുകൈമാറ്റ രജിസ്ട്രേഷനത്തെുമ്പോള്‍ വൈദ്യുതി നിലച്ചാല്‍ ഫീസ് അടച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാവില്ല.
കൈമാറ്റം രജിസ്റ്റര്‍ ചെയ്യാന്‍ തയാറാക്കിയ ആധാരം സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കുമെന്നാണ് രജിസ്ട്രേഷന്‍ വകുപ്പിന്‍െറ പൗരാവകാശ രേഖയിലും സേവനാവകാശ നിയമത്തിലും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.