Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 11:09 PM IST Updated On
date_range 25 July 2019 11:09 PM ISTഇ–പോസ് പണിമുടക്കി; റേഷൻ വിതരണം മുടങ്ങി
text_fieldsbookmark_border
തൃശൂർ: ഇ-പോസ് പണിമുടക്കിയതിനാൽ സംസ്ഥാനത്തെ റേഷൻവിതരണം വ്യാഴാഴ്ച മുടങ്ങി. ക ട തുറന്ന് ഒരുമണിക്കുർ കഴിഞ്ഞതോടെ യന്ത്രം തകരാറിലായതോടെ ആളുകൾ വലഞ്ഞു. ഉച്ചക്കുശേഷം യന്ത്രം തുറക്കാൻ പോലുമായില്ല. കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്ന സെർവറാണ് പണിമുടക്കിയത്. വ്യാഴാഴ്ച ഒന്നരലക്ഷം കാർഡ് ഉടമകൾക്കാണ് വൈകുന്നേരം വരെ അരി ലഭിച്ചത്. അതേസമയം, പാസ്വേഡ് അടിച്ച് ഇ-പോസ് തുറക്കുന്നതോടെ ഓൺൈലനായി അല്ലാതെ റേഷൻ നൽകാനാവും. ഇത്തരത്തിൽ 10 ശതമാനത്തിൽ അധികം വിതരണം ചെയ്യുന്നത് കുറ്റകരമാണ്. പിന്നീട് പിഴ ചുമത്തുമെന്ന് ഭയന്ന് അധികപേരും അതിന് മുതിർന്നില്ല. എന്നാൽ വൈകീട്ട് 5.15 ഓടെ തകരാർ തീർത്ത് ഇ-പോസ് വിതരണത്തിന് സജ്ജമായി.
നാഷനൽ ഇൻഫർമാറ്റിക് സെൻറർ ആണ് രാജ്യത്ത് റേഷൻവിതരണ സോഫ്റ്റ്വെയറും ഓൺലൈൻ സംവിധാനങ്ങളും നിയന്ത്രിക്കുന്നതെന്നും കേരളത്തിലെ പ്രശ്നമല്ലിതെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വലിയ തിരക്കുള്ള ദിനത്തിലാണ് വിതരണം നടത്താനാവാെത പോയത്. ഇതുവരെ 60.22 ശതമാനം പേരാണ് ഈ മാസം റേഷൻവാങ്ങിയിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story