പ്രവാസികളെ വെട്ടി ഇ-പോസ്
text_fieldsതൃശൂർ: കേരളത്തിൽ താമസിക്കാത്തവരുടെ (എൻ.ആർ.കെ) പേരുകൾ ഇ-പോസ് മെഷീനിൽ നിന്നും പൊതുവിതരണ വകുപ്പ് വെട്ടി. ഭക്ഷ്യസുരക്ഷ പദ്ധതിയിൽ പ്രവാസികൾ അടക്കം ഇതര സംസ്ഥാനങ്ങളിൽ വസിക്കുന്നവർക്ക് റേഷൻവിഹിതം നേരത്തെ നിഷേധിച്ചിരുന്നു. എന്നാൽ അവരുടെ പേരുകൾ ഇ-പോസ് മെഷീനിൽ ഉൾെപ്പടുത്തുകയും ചെയ്തു. നാട്ടിൽ വരുേമ്പാൾ വീട്ടുകാരുടെ വിഹിതം വാങ്ങാൻ ഇതിലൂെട സാധ്യമായിരുന്നു. എന്നാൽ നവംബറിൽ ഇക്കൂട്ടർക്ക് റേഷൻ ലഭിച്ചില്ല. തുടർന്നുനടന്ന പരിശോധനയിലാണ് ഇ-പോസ് മെഷീനിൽ നിന്നും പേരുകൾ ഒഴിവാക്കിയത് കണ്ടെത്തിയത്. പ്രവാസം ഒഴിവാക്കി നാട്ടിൽ എത്തിയ പതിനായിരക്കണക്കിന് കേരളീയർക്ക് എതിരാണ് ഇൗ തീരുമാനം. ഗൾഫിൽ നിന്നും ജോലി നഷ്ടപ്പെട്ട് നാട്ടിൽ എത്തി സ്ഥിര താമസമാക്കുന്നവർ റേഷൻ വിഹിതം ലഭിക്കാൻ അർഹരാണ്. ഇൗ അവകാശമാണ് വകുപ്പ് ഇല്ലാതാക്കുന്നത്. പ്രവാസം കഴിഞ്ഞ് റേഷൻ വിഹിതം ലഭിക്കുന്നതിനായി വർഷങ്ങളായി താലൂക്ക് സപ്ലൈ ഒാഫിസുകൾ കയറി ഇറങ്ങുന്ന എൻ.ആർ.കെക്കാർ (നോൺ റസിഡൻറ് കേരളൈറ്റ്സ്) ഏറെയാണ്. ഇവർക്ക് ഇതുവരെ റേഷൻ ലഭിച്ചിട്ടില്ല.
ഇ-പോസിൽ നിന്നും ഒഴിവാക്കിയ കേരളത്തിൽ താമസിക്കാത്തവർ തിരിച്ചുവരുേമ്പാൾ അവരുടെ പേരുകൾ ഉൾെപ്പടുത്താനാവുമെന്നാണ് വകുപ്പ് ഡയറക്ടറുടെ വാദം. പ്രവാസം ഒഴിവാക്കിയതിനുള്ള തെളിവുകളുമായി താലൂക്ക് സപ്ലൈഒാഫിസുകളിൽ അപേക്ഷ നൽകിയാൽ മതിയാവും. ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിെച്ചത്തുന്ന അർഹർക്ക് റേഷൻവിഹിതം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഏറെ പ്രതിബന്ധങ്ങളാണ് വകുപ്പിന് മുന്നിലുള്ളത്. നേരത്തെ റേഷൻ സംവിധാനത്തിൽ ആെരയും ഉൾപ്പെടുത്താൻ കഴിയുമായിരുന്നു. നിലവിലതിന് സാധ്യമല്ല. ഒഴിവാക്കിയ പേരുകൾ വീണ്ടും ഇ-പോസിൽ ഉൾപ്പെടുത്താൻ സാേങ്കതിക പ്രശ്നങ്ങളുണ്ട്.
മുൻഗണന പട്ടികയിൽ ഉള്ളവരെപോലും ഉൾപ്പെടുത്താനാവാത്ത സാഹചര്യമാണ്. കേന്ദ്രസർക്കാറാണ് ഭക്ഷ്യസുരക്ഷ പദ്ധതിയുടെ സോഫ്റ്റ്വെയർ തയാറാക്കിയത്. അവരുെട അനുമതി ഇല്ലാതെ അതിന് സാധ്യവുമല്ല. അതുകൊണ്ടുതന്നെ നിലവിൽ ഉണ്ടായിരുന്ന പ്രവാസികളുടെ പേരുകൾ വീണ്ടും ഉൾപ്പെടുത്തുക ശ്രമകരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.