Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ-പോസ് വീണ്ടും...

ഇ-പോസ് വീണ്ടും പണിമുടക്കി; രണ്ടാം ദിനവും റേഷൻ വിതരണം താളംതെറ്റി

text_fields
bookmark_border
e pos machine
cancel

തിരുവനന്തപുരം: സർവർ സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിവസവും റേഷൻ വിതരണം താളംതെറ്റി. ഇന്നലെ രാവിലെ 11ഓടെയാണ് ഇ-പോസ് മെഷീൻ വഴിയുള്ള വിതരണം നിലച്ചത്.

തുടർന്ന് വ്യാപാരി സംഘടന നേതാക്കളും വ്യാപാരികളും സംസ്ഥാന ഐ.ടി സെല്ലുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കടകളിലെത്തിയ നൂറുകണക്കിന് കാർഡുടമകൾ നിരാശരായി മടങ്ങി. വെള്ളിയാഴ്ചയും ഇ-പോസ് പണിമുടക്കിയിരുന്നു.

വിതരണ കുടിശ്ശിക നൽകാത്തതിനെ തുടർന്ന് വാതിൽപടി വിതരണം ഏറ്റെടുത്തിരുന്ന ലോറി ഉടമകൾ ഈ മാസം ഒന്ന് മുതൽ ഭക്ഷ്യധാന്യവിതരണം നിർത്തിവെച്ചിരുന്നു.

ഒടുവിൽ കുടിശ്ശിക ഭാഗികമായി ധനവകുപ്പ് അനുവദിച്ചതോടെ ഈ മാസം 18 മുതലാണ് റേഷൻ വിതരണം പുനരാരംഭിച്ചത്. അപ്പോഴും എറണാകുളം കണയന്നൂർ അടക്കം സംസ്ഥാനത്തെ പല താലൂക്കുകളിലും കഴിഞ്ഞ ദിവസങ്ങളിലാണ് സാധനങ്ങളെത്തിയത്. ഇതിന് പിന്നാലെയായിരുന്നു ഇ-പോസിന്‍റെ പണിമുടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rationE Pos Machine
News Summary - E-Pos Machine Complaint; On the second day, the distribution of ration was disrupted
Next Story