ഇ-പോസിലെ റേഷന്‍കൊള്ള: കർശന പരിശോധനയുമായി വകുപ്പ്
text_fieldsതൃശൂര്‍: ഇ-പോസ് യന്ത്രത്തിൽ വണ്‍ ടൈം പാസ്വേഡ് (ഒ.ടി.പി) ഉപയോഗിച്ചുള്ള റേഷന്‍കൊള്ളക്കെതിരെ കർശന നടപടിയുമായി പൊതുവിതരണ വകുപ്പ് രംഗത്ത്. സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും കർശന പരിശോധന വകുപ്പ് നടത്തും. ഒ.ടി.പിയിലൂടെ കൂടുതൽ റേഷൻവിതരണം ചെയ്ത റേഷൻകടകളിൽ പരിശോധന നടത്തുന്നതിനുള്ള ഉത്തരവ് ഉടനെ പുറത്തിറങ്ങും. ഇ-പോസിൽ ഒ.ടി.പി ഉപയോഗിച്ച് റേഷൻവാങ്ങാത്ത ഗുണഭോക്താക്കളുടെ വിഹിതം വ്യാപകമായി തട്ടിയെടുക്കുന്നതിനെ കുറിച്ച് മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയാണ് നടപടിക്ക് ആധാരം.
നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ കൊല്ലം ജില്ലയിൽ വിവിധ താലൂക്കുകളിൽ ഇത്തരം പരിശോധന നടത്തിയിരുന്നു. പരിശോധനഫലം ഇതുവരെ പുറത്തുവന്നിട്ടിെല്ലങ്കിലും കാര്യങ്ങൾ സുതാര്യമല്ലെന്ന നിഗമനമാണ് അധികൃതർക്കുള്ളത്. ഒ.ടി.പിയിൽ റേഷൻ വിതരണം കൂടുതൽ നടത്തുന്ന കടകൾ കേന്ദ്രീകരിച്ചായിരിക്കും പരിശോധന.
കൃത്യമായി അർഹതപ്പെട്ടവർക്ക് തന്നെയാണോ അരി ലഭിച്ചിരിക്കുന്നെതന്ന് പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. തിരുവനന്തപുരത്തെ മുഖ്യകാര്യാലയത്തിൽ നിന്നും കമ്പ്യൂട്ടറിൽ പരിശോധിച്ച് താലൂക്കുകളിൽ ഒ.ടി.പി വഴി കൂടുതൽ വിതരണം നടത്തുന്ന കടകളിലായിരിക്കും പരിശോധന. മാത്രമല്ല ഇങ്ങനെ റേഷൻ നൽകുന്ന കാർഡ് ഉടമയുടെ ഫോൺ നമ്പർ അടക്കം കടകളിൽ സൂക്ഷിക്കുവാനും ആവശ്യപ്പെടും.
ആധാർ ഇല്ലാത്തവർക്കും താൽക്കാലിക റേഷൻകാർഡുകാർക്കും റേഷൻ നൽകുന്നതിനാണ് ഒ.ടി.പി സംവിധാനം ഒരുക്കിയത്. ഒരു സമയ പരിധി വെച്ച് ആധാർ നിർബന്ധമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. അതിനിടെ ക്ഷേമകാര്യങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തിൽ സുപ്രീംകോടതി വിധി വരുന്നതോടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരും. ഇതോടെ ഒ.ടി.പി സേവനം ഒഴിവാക്കാനാവും. അതുവരെ ഒരാൾക്കുപോലും റേഷൻ തടയപ്പെടാൻ പാടില്ലെന്ന നിലപാടാണ് വകുപ്പിനുള്ളത്.
ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാത്തവർക്ക് അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം തടവും
തൃശൂർ: ഭക്ഷ്യസുരക്ഷ ൈലസൻസോ രജിസ്ട്രേഷനോ ഇല്ലാതെ ഭക്ഷണം ഉൽപാദിപ്പിക്കുകയോ സംഭരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്താൽ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. അഞ്ച്ദിവസത്തിനകം ലൈസൻസ് എടുത്തിെല്ലങ്കിൽ കർശന ശിക്ഷാനടപടികൾ സ്വീകരിക്കും. അഞ്ച് ലക്ഷം രൂപ പിഴയും ആറ്മാസം തടവുമാണ് ശിക്ഷ.
ഇതുവരെ ലൈസൻസ് എടുക്കാൻ അവസരം നൽകിയ വകുപ്പ് നടപടികൾ കർശനമാക്കിയിരിക്കുകയാണ്. ലൈസൻസ് ഇല്ലാത്തവർക്ക് അപേക്ഷകൾ മേയ് 20വരെ സമർപ്പിക്കാം. 20ന് ശേഷം ൈലസൻസോ രജിസ്ട്രേഷനോ ഇല്ലാതെ ഭക്ഷണ വിൽപന നടത്തുന്നവർ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടിവരും. 12 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള വ്യാപാരികൾ രജിസ്ട്രേഷനും 12 ലക്ഷത്തിൽ കൂടുതൽ ഉള്ളവർ ലൈസൻസും എടുേക്കണ്ടതാണ്.
തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ലൈസൻസിെൻറ കോപ്പി, ഫോേട്ടാ പതിച്ച തിരിച്ചറിയൽ കാർഡ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയാണ് ലൈസൻസിനായി സമർപ്പിക്കേണ്ടത്. രജിസ്ട്രേഷന് ഫോേട്ടാ പതിച്ച തിരിച്ചറിയൽ കാർഡ്, ഒരു പാസ്പോർട്ട് സൈസ് ഫോേട്ടാ, തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ലൈസൻസിെൻറ കോപ്പിയുമാണ് വേണ്ടത്. ഒാൺൈലൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. അക്ഷയകേന്ദ്രങ്ങളിൽ നിന്നും അപേക്ഷ സമർപ്പിക്കാം. ഫോൺ: 0487- 2424158, 8943346188.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.