ഇ–പോസിന് 'പോസ്'; ഓണക്കിറ്റ് വിതരണം അവതാളത്തിൽ
text_fieldsകോഴിക്കോട്: സൗജന്യ ഓണക്കിറ്റ് വിതരണമടക്കമുള്ള റേഷൻ വിതരണം ഇ-പോസ് യന്ത്രം മെല്ലെപ്പോക്കിലായതോടെ അവതാളത്തിൽ. ഇ-പോസ് യന്ത്രങ്ങളുടെ തകരാറു കാരണം ഓണക്കിറ്റ് വാങ്ങാനെത്തിയ നിരവധി േപർ തിരിച്ചുപോയെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു.
ഏറ്റവും വരുമാനം കുറഞ്ഞ അന്തേ ്യാദയ അന്നയോജന കാർഡുടമകൾക്കുള്ള കിറ്റ് വിതരണം തുടങ്ങിയ ദിവസം തന്നെയാണ് ഇ-പോസ് തകരാർ രൂക്ഷമായത്. 15 കാർഡുടമകളെത്തിയാൽ 10 പേർ മടങ്ങിപ്പോവുകയാണെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു.
വ്യാപാരികൾ ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. തകരാറുകൾ പരിഹരിച്ചില്ലെങ്കിൽ ഈ മാസം 19 ന് ബുധനാഴ്ച കടയടപ്പുസമരം നടത്താനൊരുങ്ങുകയാണ് റേഷൻ വ്യാപാരികളുടെ സംയുക്ത സമിതി.
സർവറിൽ 'ലോഡ്' കൂടുേമ്പാഴാണ് ഇ-പോസ് മെല്ലെപ്പോക്കിലാകുന്നത്. സ്വന്തം ഫോണിൽനിന്ന് വൈഫൈ സൗകര്യമുപയോഗിച്ചിട്ടും പലപ്പോഴും ഇ-പോസ് 'പണിമുടക്ക്' തുടരുകയാണ്.
കണ്ടയ്ൻമെൻറ്സോണിൽ റേഷൻ സാധനങ്ങൾ ശേഖരിക്കുന്ന ആർ.ആർ.ടി വളൻറിയർമാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
വയനാട്ടിലെ ബത്തേരി, മാനന്തവാടി താലൂക്കിലെ പല കടകളിലും വ്യാഴാഴ്ച ഇൻറർനെറ്റ് കൃത്യമായി ലഭ്യമല്ലാത്തതിനാൽ വിതരണത്തിന് തടസ്സമുണ്ടായി.
ആലപ്പുഴ കാർത്തികപ്പള്ളി താലൂക്കിൽ 45 കടകളിലും ചെങ്ങന്നുർ താലൂക്കിൽ 23 റേഷൻകടകളിലും ഇ-പോസ് തകരാറ് തുടർന്നു. കോട്ടയത്ത് കോട്ടയം, മീനച്ചിൽ താലൂക്കുകളിലും പല കടകളിലും ഉപഭോക്താക്കൾ തിരിച്ചുപോയി.
കോഴിക്കോട് ജില്ലയിലും പലയിടത്തും ഈ ദുഃസ്ഥിതിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.