റേഷനും സ്മാർട്ട്
text_fieldsതൃശൂർ: ചൊവ്വാഴ്ച്ച മുതൽ സംസ്ഥാനത്തെ റേഷൻ വിതരണം സ്മാർട്ടാവും. ഇലക്ട്രോണിക് പോയൻറ് ഓഫ് സെയില് മെഷീനിൽ (ഇ-പോസ്) ഒാൺലൈനിലാവും കാര്യങ്ങൾ. താലൂക്ക് സപ്ലൈ ഒാഫിസിൽ നിന്ന് മൊബൈൽ ഫോണിൽ ലഭിക്കുന്ന സന്ദേശത്തിന് അനുസരിച്ചുള്ള വിഹിതം റേഷൻകാർഡ് ഉടമകൾക്ക് മെഷീെൻറ സഹായത്തോെട കൃത്യമായി ലഭിക്കും. എഫ്.സി.െഎ മുതൽ റേഷൻ കടവരെയുള്ള വിതരണ വിഹിതം സംബന്ധിച്ച മുഴുവൻ വിവരവും ശേഖരിക്കാനുമാവും. നേരത്തെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലും വിവിധ ജില്ലകളിലെ തിരഞ്ഞെടുത്ത റേഷൻകടകളിലും ഇ-പോസ് വിതരണം തുടങ്ങിയിട്ടുണ്ട്.
ഇ-പോസ് പ്രവർത്തനം ഇങ്ങനെ
- കാർഡ് ഉടമ റേഷൻ വിഹിതം വാങ്ങാൻ എത്തുേമ്പാൾ ബസ് ടിക്കറ്റിങ് മെഷീന് സമാനമായ മെഷീൻ കടയുടമ ഒാൺചെയ്യും
- ജി.പി.എസ്.ആർ റെഡിയാവുന്നതോടെ പച്ചനിറത്തിൽ ചെറിയ ബൾബ് പ്രകാശിക്കും
- ജി.പി.എസ്.ആർ കണക്ഷൻ ലഭിക്കുന്നതോടെ മോണിറ്ററിൽ വിവിധ െഎക്കണുകൾ പ്രത്യക്ഷപ്പെടും
- റേഷൻ വിഹിതം വാങ്ങുന്നതിന് കേരള പബ്ലിക് ഡിസ്ട്രിബ്യൂഷൻ (കേരള പി.ഡി.എസ്) എന്ന െഎക്കൺ സെലക്റ്റ് ചെയ്യാം
- ഇതോടെ മലയാളത്തിൽ തുടക്കം എന്ന് കാണും
- കടക്കാരൻ ബയോമെട്രിക് രേഖയായ ൈകവിരൽ സ്കാനറിൽ അമർത്തുന്നതോടെ റേഷൻകട വിവരങ്ങൾ പരിശോധിക്കും
- വീണ്ടും കടക്കാരെൻറ ൈകവിരൽ അമർത്തി പരിശോധന നടത്തി കാര്യങ്ങൾ ഉറപ്പാക്കും
- ഇതോടെ ഗുണഭോക്താവിന് റേഷൻവിഹിതം വിതരണത്തിന് മെഷീൻ തയാറായി
- വിതരണം, ആധാർ സർവിസ്, സ്വീകരിച്ച സാധനങ്ങൾ, റിപ്പോർട്ട്, ഉദ്യോഗസ്ഥ പരിശോധന അടക്കം മോണിറ്ററിൽ അഞ്ച് മെനുകൾ തെളിയും
- ഇതിൽ വിതരണം സെലക്ട് ചെയ്യുക
- തുടർന്ന് വരുന്ന കാഷ് പി.ഡി.എസ് സെലക്ട് ചെയ്യുക
- ശേഷം പത്ത് അക്ക റേഷൻകാർഡ് നമ്പർ അടിച്ചുകൊടുക്കുക
- കാർഡ് ഉടമയുടെയും അംഗങ്ങളുെടയും വിവരങ്ങൾ 15 സെക്കൻറിനുള്ളിൽ തെളിയും
- തുടർന്ന് കാർഡ് ഉടമയോ അല്ലെങ്കിൽ ആധാർലിങ്ക് ചെയ്ത അംഗമോ സ്കാനറിൽ വിരൽ വെക്കുക
- കാർഡ് ഉടമയുടെ വിവരങ്ങൾ പരിശോധിക്കുകയാെണന്ന് വിളിച്ചുപറയും
- പരിശോധന പൂർത്തിയായ ശേഷം അനുവദിച്ച പച്ചരി, പുഴുക്കലരി, ആട്ട എത്രയാണെന്ന് മോണിറ്ററിൽ തെളിയും
- ആവശ്യമായ വിഹിതം അടിച്ചുനൽകിയാൽ മൊത്ത തുക െതളിയും
- തുടർന്ന് ബില്ലിെൻറ പ്രിൻറും ലഭിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.