ലൈറ്റ് മെട്രോ: ഡി.എം.ആർ.സി പിൻമാറിയത് സർക്കാറിന്റെ അനാസ്ഥമൂലം -ഇ. ശ്രീധരൻ
text_fieldsതിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതികളിൽ നിന്നു ഡി.എം.ആർ.സി പിൻമാറുന്നത് സർക്കാറിന്റെ അനാസ്ഥമൂലമാണെന്ന് ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ. പലതവണ കത്തയച്ചിട്ടും പദ്ധതിക്കായി സർക്കാർ ഒരു നടപടിയുമെടുത്തില്ലെന്നും നിരാശയോടെയാണ് പിൻമാറ്റമെന്നും ശ്രീധരൻ പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡി.എം.ആര്.സി പിന്മാറുകയാണെന്ന് കാണിച്ച് സര്‍ക്കാരിനയച്ച കത്തിന്റെ പകര്‍പ്പ് ചാനലുകൾ പുറത്തുവിട്ടിരുന്നു.
തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ഡിഎംആർസി ഓഫീസുകളിലെ ജീവനക്കാരെ പിൻവലിച്ചിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയത്തില്‍ മനം മടുത്താണ് ഡി.എം.ആര്.സിയുടെ പിന്മാറ്റം. പദ്ധതി ഡി.എം.ആര്.സി നടപ്പാക്കുമെന്ന് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ കരാറൊപ്പിട്ടില്ല. കേന്ദ്രസര്‍ക്കാറിന്റെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം കഴിഞ്ഞ നവംബര്‍ 23ന് പുതുക്കിയ ഡി.പി.ആര് നല്കി. എന്നാല്‍ ഇത് അംഗീകരിക്കുകയോ കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുക്കുകയോ ചെയ്തില്ലെന്ന് കത്തില്‍ ഇ.ശ്രീധരന് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.