കേന്ദ്രാനുമതിയില്ലാതെ ലൈറ്റ് മെട്രോ തുടങ്ങാനാവില്ല; ഇ. ശ്രീധരനോട് അനാദരവില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേന്ദ്രാനുമതിയില്ലാതെ ലൈറ്റ് മെട്രോ പദ്ധതി തുടങ്ങാനാവില്ലെന്നും ഇ. ശ്രീധരനോട് അനാദരവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. കേന്ദ്രാനുമതിക്ക് കാത്തുനിൽക്കേണ്ടതിെല്ലന്ന ശ്രീധരെൻറ നിലപാടിനോട് യോജിപ്പില്ല. അനുമതി കിട്ടിയിട്ട് തുടങ്ങാമെന്നാണ് വ്യക്തമാക്കിയതെന്നും കെ. മുരളീധരെൻറ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നൽകി.
ശ്രീധരനെ മാറ്റി മറ്റാരുവന്നാലും പദ്ധതി നടപ്പാക്കാനാവില്ലെന്ന് മുരളീധരനും ഡി.എം.ആര്‍.സിയെ ഒഴിവാക്കുന്നതിനു പിന്നില്‍ അഴിമതി സംശയിക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫും ബി.െജ.പിയും ഇറങ്ങിപ്പോയി. മാണിഗ്രൂപ് അംഗങ്ങള്‍ സഭയിലുണ്ടായിരുന്നില്ല. ഇ. ശ്രീധരെൻറ കത്തിന്, കാണുന്നതിന് തടസ്സമില്ലെന്നാണ് അറിയിച്ചതെന്നും തിരക്ക് മൂലം കാണാൻ പറ്റിയിെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈറ്റ് മെട്രോ പദ്ധതിക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം പദ്ധതിക്ക് 1278 േകാടി രൂപ നൽകണം. കേന്ദ്രാനുമതിയില്ലാതെ തുടങ്ങിയാൽ ആ പണം സംസ്ഥാനം വഹിക്കണം. അതിനുള്ള സാമ്പത്തിക ഭദ്രതയില്ല. പദ്ധതി ഇല്ലാതാകാൻ പോകുെന്നന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഭരണപരമായ നടപടികൾ പൂർത്തീകരിക്കൽ മാത്രമാണ് ഉണ്ടായത്. കേന്ദ്ര മെട്രോ നയം വന്നിട്ടുണ്ട്. ഇെതല്ലാം പരിഗണിച്ച് പദ്ധതിയുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങൾ പരിേശാധിച്ച് റിപ്പോർട്ട് നൽകാനാണ് സമിതിെയ നിയോഗിച്ചത്. പട്ടം, ശ്രീകാര്യം, ഉള്ളൂർ മേൽപാലങ്ങളുടെ നിർമാണത്തിന് ടെൻഡർ വിളിച്ചിട്ടുണ്ട്. സുതാര്യമായി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ. ശ്രീധരൻ വിശ്രമ കാലത്തും രാജ്യത്തെ സേവിച്ച വ്യക്തിയാണ്. അദ്ദേഹത്തെ ഒഴിവാക്കാൻ ഒരു നടപടിയും സർക്കാർ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
ഇ. ശ്രീധരൻ കാണാൻ ശ്രമിച്ചിട്ട് മുഖ്യമന്ത്രി അനുമതി നൽകാതിരുന്നതിെന കെ. മുരളീധരൻ രൂക്ഷമായി വിമർശിച്ചു. ഡി.എം.ആർ.സിയും ഇ. ശ്രീധരനും ഉപേക്ഷിച്ച പദ്ധതി നടപ്പാക്കാൻ ആരാണ് വരുകയെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രാനുമതിക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ താൽപര്യം കാണിക്കാത്തതുകൊണ്ടാണ് ഡി.എം.ആർ.സി പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു. ഡോ. എം.കെ. മുനീർ, അനൂപ് ജേക്കബ്, ഒ. രാജഗോപാൽ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.