Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ-റെയിൽ: ​പ്രശ്നങ്ങൾ...

കെ-റെയിൽ: ​പ്രശ്നങ്ങൾ റെയിൽവേ മന്ത്രിയെ അറിയിച്ചു; ഇപ്പോൾ നടക്കുന്നത് ഭൂമിയേറ്റെടുക്കാനുള്ള നടപടി -ഇ.ശ്രീധരൻ

text_fields
bookmark_border
കെ-റെയിൽ: ​പ്രശ്നങ്ങൾ റെയിൽവേ മന്ത്രിയെ അറിയിച്ചു; ഇപ്പോൾ നടക്കുന്നത് ഭൂമിയേറ്റെടുക്കാനുള്ള നടപടി -ഇ.ശ്രീധരൻ
cancel
Listen to this Article

കൊച്ചി: കെ-റെയിൽ സംബന്ധിച്ചുള്ള സാ​ങ്കേതിക പ്രശ്നങ്ങൾ റെയിൽവേ മന്ത്രിയെ അറിയിച്ചുവെന്ന് ഇ.ശ്രീധരൻ. ഇപ്പോൾ സർവേ നിർത്തിയത് പാർട്ടി കോൺഗ്രസായതിനാലാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ ആഘാത പഠനത്തിന് കല്ലിടേണ്ട കാര്യമില്ല. ഇപ്പോൾ നടക്കുന്നത് സാമൂഹ്യാഘാത പഠനമല്ലെന്നും ഭൂമിയേറ്റെടുക്കാനുള്ള നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

64,000 കോടിയിൽ നിലവിൽ പദ്ധതി നടക്കില്ല. പദ്ധതിക്ക് ഡി.പി.ആറിൽ ഉള്ളതിനേക്കാൾ ഇരട്ടി ഭൂമി ഏറ്റെടുക്കേണ്ടി വരും. പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കില്ല. സർക്കാറിന് ഹിജൻ അജണ്ടയാണ്. കെ-റെയിൽ സംബന്ധിച്ച് മുഖ്യമന്ത്രിയെ സത്യം ബോധിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ചോദിച്ചാൽ കെ-റെയിലിനെ കുറിച്ച് അഭിപ്രായം പറയുമെന്നും ഇ-ശ്രീധരൻ വ്യക്തമാക്കി. അതേസമയം, കെ-റെയിലുമായി മുന്നോട്ട് പോവുമെന്ന് സംസ്ഥാന സർക്കാർ അറിയിക്കുമ്പോഴും പദ്ധതിക്കുള്ള സർവേ നടപടികൾ ഇന്ന് താൽക്കാലികമായി നിർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E Sreedharan
News Summary - E Sreedharan said that the survey was stopped because of the party congress
Next Story