വിശദ പഠനമില്ലാതെ എങ്ങനെ നവകേരളം നിർമിക്കുമെന്ന് ഇ. ശ്രീധരൻ
text_fieldsകൊച്ചി: കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദഗ ്ധ സംഘത്തെ അയച്ച് പഠനം നടത്തണമെന്ന തന്റെ ആവശ്യം സർക്കാർ അവഗണിച്ചെന്ന് ഇ.ശ്രീധരൻ. ഉന്നതതല വിദഗ്ധ സംഘം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പഠനം നടത്തണമെന്നും ദുരന്തത്തിന് കാരണമെന്തെന്ന് കണ്ടെതണമെന്നും താൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ അത് തള്ളികളയുകയാണുണ്ടായത്. സർക്കാറിെൻറ അനാസ്ഥയെ തുടർന്ന് പൊതുതാൽപര്യ ഹരജിയുമായി താൻ ഹൈകോടതിയെ സമീപിക്കുകയാണുണ്ടായതെന്നും ഇ. ശ്രീധരൻ പറഞ്ഞു.
കേരള സർക്കാർ പ്രളയ ബാധിത പ്രദേശങ്ങളിൽ പുനഃനിർമാണത്തിന് ഒരുങ്ങുകയാണ്. വിശദമായ പഠനമില്ലാതെ സംസ്ഥാന സർക്കാർ എങ്ങനെ നവകേരള നിർമാണം സാധ്യമാക്കുമെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.