ഒരുലക്ഷത്തിലധികം മൂല്യമുള്ള മുദ്രപത്രത്തിന് ഇ-സ്റ്റാമ്പിങ് നിലവിൽവന്നു
text_fieldsതിരുവനന്തപുരം: വസ്തുകൈമാറ്റ രജിസ്േട്രഷന് ഒരുലക്ഷത്തിലധികം മൂല്യമുള്ള മുദ്രപത്രത്തിന് ഇ-സ്റ്റാമ്പിങ് നിലവിൽവന്നു. സംസ്ഥാനത്തെ 28 സബ് രജിസ്ട്രാർ ഒാഫിസുകളിലാണ് വ്യാഴാഴ്ച മുതൽ ഇ-സ്റ്റാമ്പിങ് നിലവിൽവന്നത്. ജൂൺ മുതൽ സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഒാഫിസുകളിലും ഇ-സ്റ്റാമ്പിങ് നടപ്പാക്കും. ഒരുലക്ഷം രൂപയിൽ താഴെയുള്ള മുദ്രപത്രങ്ങൾ ഇപ്പോഴുള്ളതുപോലെ സ്റ്റാമ്പ് വെണ്ടർമാരിൽനിന്ന് വാങ്ങി ആധാരങ്ങളുടെ രജിസ്േട്രഷന് ഉപയോഗിക്കാം. നിലവിൽ 25000 രൂപയുടെ മുദ്രപത്രമാണ് ഉയർന്ന മൂല്യത്തിൽ ലഭിക്കുന്നത്. അഞ്ച്ലക്ഷം രൂപയുടെ മുദ്രപത്രം ആവശ്യമായി വരുന്ന ആധാരത്തിന് 25000 രൂപയുടെ 20 മുദ്രപത്രം ചേർത്ത് ആധാരം തയാറാക്കിയാണ് രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ ഇനി എത്ര ഉയർന്നമൂല്യമുള്ള മുദ്രപത്രവും ഒറ്റപേപ്പറിൽ മതിയെന്ന പ്രത്യേകതയുമുണ്ട്.
സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഒാഫിസുകളിലും ഇ-സ്റ്റാമ്പിങ് ആരംഭിക്കുന്നതോടെ ട്രഷറിയിലും സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽനിന്ന് അപേക്ഷനൽകി മുദ്രപത്രം വാങ്ങുന്നരീതി ഇല്ലാതാകും. നിലവിൽ സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് എംപോസിങ് മുദ്രപത്രം ലഭിക്കുന്നത്. ഒരുലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങൾ സ്റ്റാമ്പ് വെണ്ടർമാരിൽനിന്നും അതിനു മുകളിലോട്ടുള്ള തുകക്ക് ട്രഷറിയിൽ പണം അടച്ച് ഭൂഉടമകൾ നേരിട്ടുമാണ് മുദ്രപത്രം വാങ്ങുന്നത്.
ആധാരങ്ങളുടെ രജിസ്േട്രഷൻ ഫീസായി അടച്ച ലക്ഷക്കണക്കിന് രൂപ ഖജനാവിലേക്ക് എത്താതായതിനെ തുടർന്ന് ഇ-സ്റ്റാമ്പിങ് കരുതലോടെയാണ് വകുപ്പ് നടത്തുന്നത്. ഇ-സ്റ്റാമ്പിങ് പ്രകാരമുള്ള തുകകൾ സർക്കാർ ഖജനാവിലേക്ക് വന്നിട്ടുള്ളതായി രജിസ്റ്ററിങ് ഉദ്യോഗസ്ഥൻ പരിശോധിച്ച് ബോധ്യപ്പെടുകയും കോപ്പി എടുത്ത് സൂക്ഷിച്ചശേഷവും മാത്രമേ രജിസ്േട്രഷൻ നടത്താവൂ എന്നും നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.