കളി പാണക്കാട് തങ്ങളോട് വേണ്ട, ഈ നീക്കം മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ; കെ.ടി. ജലീലിനെതിരെ ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsമലപ്പുറം: സ്വർണക്കടത്തിനെതിരെ മുസ്‍ലിം സമുദായത്തിന് മുസ്‍ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ബോധവത്കരണം നൽകണമെന്ന കെ.ടി. ജലീൽ എം.എൽ.എയുടെ നിർദേശം തള്ളി മുസ്‍ലിം ലീഗ് നേതാവും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീർ. മുഖ്യമന്ത്രിയുടെ സംരക്ഷിക്കാനാണ് ജലീലിന്റെ നീക്കം. ഈ കളി പാണക്കാട് തങ്ങളോട് വേണ്ടെന്നും ഇ.ടി പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്തിന്റെ ഇടപാടുകരെ മുഴുവന്‍ തന്റെ അധികാരസ്ഥാനത്തിരുത്തി പോലീസ് മേധാവിത്വത്തെ തന്നെ മാറ്റിമറിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ കെ.ടി ജലീല്‍ നടത്തിയ പ്രസ്താവന വളരെ ഹീനമായിപ്പോയി. കളി പാണക്കാട് തങ്ങളോട് വേണ്ട എന്നാണ് പറയാനുള്ളത്- ഇ.ടി പറഞ്ഞു.
സ്വര്‍ണക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നും അതില്‍ വിശ്വാസികള്‍ ഇടപെടരുതെന്നും ആവശ്യപ്പെട്ട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പ്രഖ്യാപിക്കണമെന്നുമാണ് കെ.ടി. ജലീല്‍ എം.എല്‍.എ പറഞ്ഞത്.
ജില്ലയെ അപമാനിച്ചെന്ന് പറയുന്ന മതപണ്ഡിതന്‍മാര്‍ എപ്പോഴെങ്കിലും അവരുടെ പ്രസംഗവേദികളില്‍ കള്ളക്കടത്ത് ഹവാല എന്നിവ നിഷിദ്ധമാണെന്നു പറയാത്തതെന്തുകൊണ്ടാണ്? ഇതിനെതിരേ സംഘടനകള്‍ രംഗത്തുവരണം.
സ്വര്‍ണക്കടത്ത് മതനിഷിദ്ധമാണെന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ മലപ്പുറത്തിന്റെ മേല്‍ ഇങ്ങനെയുള്ള അപകീര്‍ത്തികള്‍ ഉണ്ടാകില്ല. മലപ്പുറം എന്നു പറയുമ്പോള്‍ അവിടത്തെ പ്രബലമായ ഒരു വിഭാഗത്തെയാണ് ഉന്നംവെക്കുന്നത്. കരിപ്പൂരിലാണ് ഇന്ത്യയില്‍ ഏറ്റവും കുറവ് തെറ്റുകള്‍ നടക്കേണ്ടത് എന്നു വിശ്വസിക്കുന്നയാളാണ് താൻ. മുസ്‍ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നു വിശ്വസിക്കുന്നില്ല. എസ്.ഡി.പി.ഐ.യെ പോലെയും ജമാഅത്തെ ഇസ്‍ലാമിയെ പോലെയുമല്ല ലീഗ്. പക്ഷേ, ലീഗില്‍ തീവ്രനിലപാടുള്ള ഒരു വിഭാഗമുണ്ടെന്നും ജലീൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.