ഇ-വാലറ്റുകളുടെ മറവിലും തട്ടിപ്പ്; ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: മൊബൈൽ ഫോണിലെ ഇ-വാലറ്റ് ഉപയോഗിക്കുന്നവർ കബളിപ്പിക്കപ്പെടുന്നതിനാൽ ആപുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധ വേണമെന്ന് പൊലീസ് മുന്നറിയിപ്പ്.
ഇ-മെയിൽ, എസ്.എം.എസ്, വെബ്സൈറ്റുകൾ വഴി ലഭിക്കുന്ന ലിങ്കുകൾ ക്ലിക് ചെയ്ത് വ്യാജ ആപുകൾ ഇൻസ്റ്റാൾ ചെയ്താൽ അക്കൗണ്ടിൽനിന്ന് പണം പോകുന്ന വഴി കാണില്ല.
ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയത്.ലിങ്കുകൾ ക്ലിക് ചെയ്താൽ ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങൾ അപഹർത്താക്കളുടെ കൈകളിലെത്തും.
തട്ടിപ്പിന്‍റെ ഉറവിടം പോലും കണ്ടെത്താനാകാത്ത സാഹചര്യമാണിപ്പോൾ.
വാലറ്റുകൾ ആധികാരികമാണെന്ന് ഉറപ്പാക്കി പ്ലേസ്റ്റോറുകൾ, ആപ് സ്റ്റോറുകൾ വഴി മാത്രം ഇൻസ്റ്റാൾ ചെയ്യണമെന്നാണ് പൊലീസ് നൽകുന്ന ഉപദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.