ഇ-വേസ്റ്റ് പദ്ധതി: സ്വകാര്യ കമ്പനിക്ക് രണ്ടേക്കർ സർക്കാർ ഭൂമി കൈമാറി
text_fields
തിരുവനന്തപുരം: ശുചിത്വ മിഷനുമായി ബന്ധപ്പെട്ട ഇ-വേസ്റ്റ് പുനരുൽപാദന പദ്ധതി നടപ്പാക്കുന്നതിന് സ്വകാര്യ കമ്പനിക്ക് രണ്ട് ഏക്കർ സർക്കാർ ഭൂമി കൈമാറി. എറണാകുളത്ത് കടുങ്ങല്ലൂർ വില്ലേജിൽ സർവേ നമ്പർ 88/7ൽപ്പെട്ട ഭൂമിയാണ് ഉടമാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി മുൻകൂർ കൈവശാവകാശം വ്യവസായ വകുപ്പിന് നൽകി റവന്യൂ പ്രിൻസിപ്പിൽ സെക്രട്ടറി ഡോ. എ. ജയതിലകിന്‍റെ ഉത്തരവ്.
എറണാകുളത്തെ ആലുവ എടയാർ വ്യവസായമേഖലയിൽ ശുചിത്വ മിഷനുമായി ബന്ധപ്പെട്ട പ്രോജക്റ്റ് സ്ഥാപിക്കുന്നതിനാണ് ഭൂമി അനുവദിച്ചത്. ഇ-വേസ്റ്റ് -പ്ലാസ്റ്റിക് വേസ്റ്റ് തുടങ്ങിയ പാഴ്‍വസ്തുക്കളില്‍ നിന്ന് പുനരുത്പാദനം നടത്തുന്നതിന് യൂനിറ്റ് സ്ഥാപിക്കുന്നത് സീക്കിൻ എൻവയോമെന്‍റൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്. പൊതു ആവശ്യമെന്ന നിലയിൽ പരിഗണിച്ച് ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ-വാണിജ്യ ഡയറക്ടർ ജൂൺ 15നാണ് പ്രൊപ്പോസൽ സമർപ്പിച്ചത്.
മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കേണ്ടതിന്‍റെ അടിയന്തിര സ്വഭാവം പരിഗണിച്ചാണ് ഭൂമി കൈമാറുന്നതിനുള്ള നിയമാനുസൃതമായ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള കാലതാമസം കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതു സംബന്ധിച്ച് തുടർനടപടികൾ എറണാകുളം കലക്ടർ സ്വീകരിക്കും. ഭൂമി കൈമാറ്റം സംബന്ധിച്ച വിശദമായ പ്രപ്പോസൽ ലാൻഡ് റവന്യൂ കമീഷണർ സമർപ്പിക്കണമെന്നാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.