Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
siddique kappan and raihana siddique
cancel
Homechevron_rightNewschevron_rightKeralachevron_right'ബീഫ് കഴിച്ചതോ,...

'ബീഫ് കഴിച്ചതോ, മുസ്​ലിമായതോ, അതോ കേരളക്കാരനായതോ? എന്താണ് എന്‍റെ ഇക്ക ചെയ്ത തെറ്റ്'; ഉള്ളുലക്കുന്ന കുറിപ്പുമായി റൈഹാന

text_fields
bookmark_border

മലപ്പുറം: കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ ഡ​ൽ​ഹി ഘ​ട​കം സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ്​ കാ​പ്പനെ യു.പി പൊലീസ്​ ജയിലിലടച്ചിട്ട്​ ഏപ്രിൽ അഞ്ചിന്​ ആറ്​ മാസം തികയുന്നു. ​കൂട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ദ​ലി​ത്​ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ കാ​ണാ​നും റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​നും​വേ​ണ്ടി കാ​മ്പ​സ്​ ഫ്ര​ണ്ട്​​ നേ​താ​ക്ക​ൾ​ക്കൊ​പ്പം ഹാ​ഥ​റ​സി​ലേ​ക്ക്​ പോ​കു​േമ്പാഴാണ്​ കാപ്പനെ അറസ്റ്റ്​ ചെയ്യുന്നത്​.

കഴിഞ്ഞദിവസം കാപ്പനെതിരെ യു.​പി​ പൊ​ലീ​സ്​ 5000ത്തോ​ളം പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചിരുന്നു. ഹാ​ഥ​റ​സി​ലെ സ​മാ​ധാ​നം ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി നാ​ലു​പേ​രും പോ​വു​ക​യാ​യി​രു​െ​ന്ന​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ ക​രി​നി​യ​മ​മാ​യ യു.​എ.​പി.​എ​യും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​വും കൂ​ടെ െഎ.​ടി നി​യ​മ​വും ചു​മ​ത്തി ഇ​വ​ർ​ക്കെ​തി​രെ പ്ര​ത്യേ​ക ദൗ​ത്യ​സേ​ന കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ജയിലിലടച്ചിട്ട്​ ആറ്​ മാസം തികയുന്ന നാളിൽ ഉള്ളുലക്കുന്ന കുറിപ്പ്​ ഫേസ്​ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്​ സിദ്ദീഖ്​ കാപ്പന്‍റെ ഭാര്യ റൈഹാന സിദ്ദീഖ്​. 'ഒരു പാവം മനുഷ്യനെ പിടിച്ചുവെച്ചിട്ട് എന്താണവർക്ക് നേട്ടം?? എന്താണ് എന്‍റെ ഇക്ക ചെയ്ത തെറ്റ്... ബീഫ് കഴിച്ചതോ?? മുസ്​ലിമായതോ?? അതോ കേരളക്കാരനായതോ??? ഏതാണ്??' -റൈഹാന​ ചോദിക്കുന്നു.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം:

എന്‍റെ പ്രിയപ്പെട്ടവനെ യുപിയിലെ കാരാഗൃഹത്തിൽ പിടിച്ചിട്ടിട്ട് ഏപ്രിൽ അഞ്ചിന് ആറ്​ മാസം പൂർത്തിയാവുന്നു. കോടതിയിൽ 5000 പേജിൽ കൂടുതലുള്ള ചാർജ് ഷീറ്റ് പൊലീസ് കൊടുത്തിട്ടുണ്ട്. ഇക്കയുടെ ജീവിതകഥ മുഴുവൻ എഴുതിയാലും 5000 പേജ്​ ഉണ്ടാവില്ല.

ഹാഥറസിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയവർക്ക് എന്തായിരിക്കാം പൊലീസ് കൊടുത്തിരിക്കുന്നത്??? ഒരു പാവം മനുഷ്യനെ പിടിച്ചുവെച്ചിട്ട് എന്താണവർക്ക് നേട്ടം?? എന്താണ് എന്‍റെ ഇക്ക ചെയ്ത തെറ്റ്... ബീഫ് കഴിച്ചതോ?? മുസ്​ലിമായതോ?? അതോ കേരളക്കാരനായതോ??? ഏതാണ്??

ഒമ്പത്​ വർഷമായി അദ്ദേഹം പത്രപ്രവർത്തന ജോലിയിൽ ഏർപ്പെട്ട്​ ഡൽഹിയിൽ ഉണ്ട്. ആദ്യം തേജസിൽ ആയിരുന്നു. അത് പൂട്ടിയപ്പോൾ തത്സമയത്തിൽ ആയിരുന്നു. അതും സാമ്പത്തിക പ്രയാസത്തിൽ അടച്ചുപൂട്ടി. ഏഴ്​ മാസത്തെ കാശ് ഇപ്പോഴും അതിൽനിന്നും കിട്ടാനുണ്ട്. തത്സമയം പേപ്പറിൽ ജോലി ചെയ്യുമ്പോൾ ആണ് അദ്ദേഹം കെ.യു.ഡബ്ല്യു.ജെ യൂനിയൻ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടത്. അല്ലാതെ അഴിമുഖം ഓൺലൈൻ വെബിൽ ജോലി ചെയ്യുമ്പോൾ അല്ല.

തത്സമയത്തിൽ ജോലി ചെയ്തിരിക്കുമ്പോൾ അതിനായി അദ്ദേഹം അവിടെ റൂം എടുത്തിരുന്നു. പക്ഷെ അതിന്‍റെ പണം പോലും കൊടുക്കാൻ ആ പത്രത്തിന് സാധിച്ചില്ല. അന്നൊക്കെ റൂമിന്‍റെ കാശ് കൊടുക്കാൻ കഴിയാതെ, ഞങ്ങൾക്ക് ജീവിക്കാനുള്ള കാശ് തരാൻ കഴിയാതെ കഷ്ട്ടപ്പെട്ടത് എനിക്കും ഇക്കാക്കും ദൈവത്തിനും മാത്രമറിയാം.

കടം വാങ്ങിയ കാശുമായി റൂം ഒഴിവാക്കി കൊടുത്തു. പിന്നീട് പൂച്ച കുഞ്ഞുങ്ങളെയും കൊണ്ട് നടക്കുന്ന പോലെ ഇക്കയുടെ റൂമിലുള്ള സാധനങ്ങളുമായി സുഹൃത്തുക്കളുടെ റൂമുകളിൽ അഭയം തേടലായിരുന്നു.

അഭിമാനിയായിരുന്നു എന്‍റെ ഇക്ക. എന്തുണ്ടെങ്കിലും ആരെയും അറിയിക്കില്ല. ഇക്കയുടെ സുഹൃത് ആണ് അഴിമുഖത്തിൽ ജോലി ശരിയാക്കി കൊടുത്തത്. 25,000 രൂപ സാലറി. നിങ്ങൾ പറ, അദ്ദേഹം ഒരു റൂമെടുത്താൽ അതിന്‍റെ കാശും വീട്ടിലെ ചെലവും അദ്ദേഹത്തിന്‍റെ ചിലവും കഴിഞ്ഞാൽ എന്താണ് ഉണ്ടാവുക.

തേജസിൽ നിന്ന പരിചയത്തിന്​ മുകളിൽ ആരുടെയോ സ്നേഹത്തിന്​ അദ്ദേഹത്തോട് തൽക്കാലം എൻ.സി.എച്ച്​.ആർ.ഒയുടെ ഓഫിസിൽ താമസിക്കാൻ പറഞ്ഞു. ഞങ്ങളെ സമ്പന്ധിച്ചു വലിയൊരു ആശ്വാസം ആയിരുന്നു അത്. 10,000രൂപ എങ്കിലും ആവും അവിടെ റൂമെടുക്കാൻ. വീട്​ പണി, ഉമ്മയുടെ അസുഖം, കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം എല്ലാം ഇതിൽ നിന്ന് കഴിയണം. ഈ സമയങ്ങളിൽ ഒക്കെ എന്‍റെ ഇക്ക പട്ടിണി കിടന്നിട്ടുണ്ട്. നോമ്പെടുത്തു നിൽക്കും 🤲

ആരോടും സങ്കടങ്ങൾ പറയാറില്ല. ഞങ്ങൾ എപ്പോഴും ഞങ്ങളെക്കാളും താഴെയുള്ളവരെ കുറിച്ചാണ് ചിന്തിക്കാറുള്ളത്. ഞങ്ങളുടെ അടുത്ത് സത്യങ്ങൾ മാത്രമേ ഒള്ളൂ. എന്‍റെ ഇക്കയെ കുറിച്ച് അഭിമാനത്തോടെ മാത്രമേ പറയാൻ ഒള്ളൂ. സഹപ്രവർത്തകർ ആരെങ്കിലും അദ്ദേഹത്തെ കുറിച്ച് തെളിവ് സഹിതം ഒരു ആരോപണം പറയട്ടെ.

അദ്ദേഹത്തെ അറിയാത്ത ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ ഹൃദയത്തിൽ കുറച്ചെങ്കിലും മനുഷ്യത്വം ഉണ്ടാവുന്നത് നന്നായിരിക്കും. കാരണം നമ്മളൊന്നും ഈ ഭൂമിയിൽ എല്ലാ കാലവും ഉണ്ടാവില്ല. ദൈവം തന്ന ആയുസ്സ് കുറച്ചേ ഒള്ളു. കുറച്ചെങ്കിലും ഹൃദയത്തിൽ നന്മ ഉണ്ടാവട്ടെ.

രോഗിയായ ഇക്കയുടെ ഉമ്മ. ഉപ്പച്ചി ഇപ്പോ വരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ഞങ്ങളുടെ കുഞ്ഞു മക്കൾ. എല്ലാവരുടെയും മുന്നിൽ കണ്ണൊന്ന്​ നനയാതെ എല്ലാം നെഞ്ചിൽ അടക്കി പിടിച്ചു. ഞാൻ ഒന്ന് പൊട്ടിക്കരഞ്ഞാൽ ഒരു കുടുംബം മുഴുവൻ തകർന്നു പോവും.. എന്‍റെ ഉമ്മയുടെ അടുത്തേക്ക് പോലും കഴിവതും ഞാൻ പോവാറില്ല. കാരണം ധൈര്യത്തോടെ നിൽക്കുന്ന ഒരു മുഖം മാത്രം അവർ കണ്ടാൽ മതി.

ഞാൻ എന്‍റെ ഇക്കാക്ക് വേണ്ടി സംസാരിക്കുന്നുണ്ടെങ്കിൽ അദ്ദേഹം തീർത്തും നിരപരാധി ആയത് കൊണ്ടാണ്. എന്‍റെ ഇക്കയെ കുറിച്ച് എനിക്ക് അഭിമാനം മാത്രമാണ് അന്നും ഇന്നും ഉള്ളത്. അദ്ദേഹത്തിന്‍റെ നിറപരാധിത്വം തെളിഞ്ഞ്​ ഞങ്ങളുടെ അരികിലേക്ക് ഇക്കയെ എത്തിക്കാൻ. ഇത് പോലെ ഒരുപാട് പാവങ്ങൾ ജയിലഴിക്കുള്ളിൽ ഉണ്ടാവും. അവർക്ക് വേണ്ടിയും മനസ്സിൽ നന്മയും കരുണയും വറ്റാത്ത മനുഷ്യരുടെ പ്രാർത്ഥനയും ഉണ്ടാവണേ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raihana SiddiqueSidheeq Kappan
News Summary - ‘Eat beef, Muslim or Keralite? What's wrong with me? ' Rihanna with an insightful note
Next Story