ഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നു, അറിവില്ലായ്മ കൊണ്ട് പ്രതികരിച്ചുപോയതാണ്- ഇ ബുൾജെറ്റ് സഹോദരന്മാർ
text_fieldsകണ്ണൂർ: പൊലീസ് മന:പൂര്‍വം തങ്ങളെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍. യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗുരുതരമായ ആരോപണങ്ങള്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ ഉന്നയിക്കുന്നത്. മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമാണ് തങ്ങളെ കുടുക്കാൻ ശ്രമിക്കുന്നതിന് പിന്നിലെന്നും ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ പറഞ്ഞു.
ടൂറിസ്റ്റ് ബസുകളില്‍ കേരളത്തിലേക്ക് കഞ്ചാവും ആയുധവും കടത്തുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഇതാണ് തങ്ങള്‍ക്ക് നേരെയുള്ള നീക്കത്തിന് കാരണം. നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയമായതിനാലാണ് പ്രതികരിക്കുന്നത്. ഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നുവെന്ന് മനസിലായി. ഞങ്ങളെ വേട്ടയാടുകയാണ്. ഒരു അജണ്ട ഇതിന്റെ പിന്നിലുണ്ട്. ഞങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുകയാണ്- ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ പറയുന്നു.
കുടുക്കിയതിന് പിന്നിൽ വൻപ്ലാനിങ്ങാണ്. ഞങ്ങളുടെ അറിവില്ലായ്മ മുതലാക്കി ഞങ്ങളെ കുടുക്കി. വികാരപരമായി പ്രതികരിച്ചുപോയി. അതിൽ പിടിച്ചാണ് അവർ ഞങ്ങളെ കുടുക്കിയത്. ഞങ്ങളെ ചിലർ ഭയക്കുന്നു എന്നതിന്റെ തെളിവാണിത്. അസമിൽ കുടുങ്ങിയ തൊഴിലാളികളുടെ പ്രശ്നത്തിൽ ഞങ്ങൾ ഇടപെട്ടിരുന്നു. അവിടെ നിന്നുള്ള കഞ്ചാവ്, ആയുധക്കടത്ത് എന്നിവയിലും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ചിലർ ഞങ്ങൾക്ക് എതിരെ തിരിഞ്ഞത്. ഇപ്പോൾ ഞങ്ങളെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമിക്കുന്നു.
ഇ ബുൾജെറ്റ് സഹോദരന്മാർക്ക് മയക്കുമരുന്ന് കടത്തിൽ പങ്കുണ്ടോ എന്ന് പരിശോധിക്കാൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇ ബുൾജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹർജിയിലാണ് പൊലീസിൻറെ വാദം. പിന്നാലെയായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വിശദീകരണം.
ഇ ബുൾജെറ്റ് കേസ്: കസ്റ്റഡി അപേക്ഷയിലുള്ള വാദം 24ലേക്ക് മാറ്റി
തലശ്ശേരി: ഇ ബുൾജെറ്റ് വ്ലോഗർ സഹോദരന്മാരായ എബിൻ, ലിബിൻ എന്നിവരുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പൊലീസിെൻറ അപേക്ഷ തലശ്ശേരി നാലാം അഡീഷനൽ ജില്ല സെഷൻസ് കോടതി, ജില്ല സെഷൻസ് കോടതിയുടെ പരിഗണനക്ക് വിട്ടു. ഇന്നലെ ഒരു ദിവസം മാത്രമുള്ള വെക്കേഷൻ കോടതി പ്രതിഭാഗത്തിെൻറ വാദവും തുടർ നടപടികളും മാറ്റുകയായിരുന്നു. ഇനി ഓണാവധി കഴിഞ്ഞ് 24ന് ജില്ല കോടതിയാണ് വാദം കേൾക്കുക. ഇക്കഴിഞ്ഞ ഒമ്പതിനാണ് ഇരുവരും അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.