സാമ്പത്തികസംവരണത്തിന് മതിയായ സീറ്റില്ല; മെഡിക്കൽ പ്രവേശനത്തിൽ പ്രതിസന്ധി
text_fieldsതിരുവനന്തപുരം: മതിയായ സീറ്റുകൾ അനുവദിക്കാതെ സാമ്പത്തികസംവരണത്തിന് നിർദേശ ിച്ചത് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ പ്രവേശന നടപടികളെ വീണ്ടും പ്രതിസന്ധിയിലാക ്കി. 10 ശതമാനം സീറ്റ് സംവരണത്തിനായി മെഡിക്കൽ കൗൺസിൽ ആവശ്യമായ സീറ്റ് വർധിപ്പിക്കാ ത്തതാണ് പ്രതിസന്ധി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് (ഇ.ഡബ ്ല്യു.എസ്) സീറ്റ് സംവരണത്തിനായി സംസ്ഥാനത്തെ ഏഴ് സർക്കാർ മെഡിക്കൽ കോളജുകളിലായി 155 സീറ്റുകൾ മാത്രമാണ് മെഡിക്കൽ കൗൺസിൽ വർധിപ്പിച്ചത്. മൂന്ന് സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റ് വർധിപ്പിച്ചതുമില്ല. 10 ശതമാനം സീറ്റ് സംവരണത്തിനായി 25 ശതമാനം വരെ സീറ്റുകൾ വർധിപ്പിക്കുമെന്നായിരുന്നു മെഡിക്കൽ കൗൺസിൽ വാഗ്ദാനം.
എന്നാൽ സീറ്റ് വർധന അനുവദിച്ച ഏഴിൽ മൂന്നിടത്തും കൃത്യം 10 ശതമാനമാണ് വർധന അനുവദിച്ചത്. വർധിക്കുന്ന സീറ്റുകൾ ചേർത്തുള്ളവയുടെ 10 ശതമാനമാണ് ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് നീക്കിവെക്കേണ്ടത്. മറ്റ് സംവരണ വിഭാഗങ്ങളുടെ സീറ്റുകളിൽ കുറവ് വരാതെയും മൊത്തം സംവരണം 50 ശതമാനത്തിൽ കവിയാതെയും മാത്രമേ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം നടപ്പാക്കാനാകൂ. നിലവിലുള്ള സാഹചര്യത്തിൽ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഇ.ഡബ്ല്യു.എസ് സംവരണത്തിന് ചുരുങ്ങിയത് 285 സീറ്റിെൻറ വർധന ആവശ്യമുണ്ട്. ഇൗ രീതിയിലുള്ള വർധനക്കാണ് സംസ്ഥാന സർക്കാർ അപേക്ഷിച്ചതെങ്കിലും ഏഴ് കോളജുകളിലായി മൊത്തം വർധിപ്പിച്ചത് 155 സീറ്റുകളാണ്.
മൊത്തം സീറ്റുകളുടെ 15 ശതമാനം സീറ്റുകൾ അഖിലേന്ത്യ ക്വോട്ടയിലാണ് നികത്തേണ്ടത്. ഇ.ഡബ്ല്യു.എസ് സംവരണത്തിനായുള്ള സീറ്റുകൾ വർധിപ്പിക്കുേമ്പാൾ ഇവ കൂടി ചേർത്തുള്ള മൊത്തം സീറ്റിെൻറ 15 ശതമാനമാണ് അഖിലേന്ത്യാ ക്വോട്ടയിൽ നികത്തേണ്ടത്. വർധിക്കുന്ന എണ്ണം പരിഗണിക്കാതെയുള്ള സീറ്റുകളാണ് നിലവിൽ അഖിലേന്ത്യാ ക്വോട്ടയിലേക്ക് കൈമാറിയത്. മൊത്തം സീറ്റുകൾ വർധിക്കുേമ്പാൾ ഇതിനനുസൃതമായി മറ്റ് സംവരണവിഭാഗങ്ങളുടെ സംവരണ ശതമാനമനുസരിച്ച് സീറ്റുകളിലും വർധന വരുത്തേണ്ടിവരും. ജനറൽ വിഭാഗത്തിലും ഇൗ വർധന ആവശ്യമായി വരും. മറ്റ് സംവരണ വിഭാഗങ്ങളുടെ ശതമാനം കുറക്കാൻ പാടില്ലെന്ന് കേന്ദ്രം പ്രത്യേകം നിർദേശം നൽകിയിട്ടുമുണ്ട്.
നിലവിലുള്ള സീറ്റുവെച്ച് ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 10 ശതമാനം സംവരണം ഉറപ്പാക്കിയാൽ ജനറൽ ക്വോട്ട സീറ്റുകൾ 45 ശതമാനമായി കുറയും. മൊത്തം സംവരണം 50 ശതമാനത്തിൽ കവിയാൽ പാടില്ലെന്നും ജനറൽ ക്വോട്ടയിൽ 50 ശതമാനം സീറ്റ് ഉറപ്പുവരുത്തണമെന്നതും സർക്കാറിനെ അലട്ടുന്ന പ്രശ്നമാണ്. അനിശ്ചിതത്വം കാരണം ഇ.ഡബ്ല്യു.എസ് ക്വോട്ട സീറ്റിലെ അലോട്ട്മെൻറിനായി പ്രവേശനപരീക്ഷാ കമീഷണർക്ക് വിജ്ഞാപനം ഇറക്കാനായിട്ടില്ല. പുതുതായി അനുവദിച്ച 155 സീറ്റുകൾ മാത്രമായി ഇവർക്ക് നീക്കിവെക്കണമോ മൊത്തം സീറ്റിെൻറ 10 ശതമാനം സീറ്റ് നീക്കിവെക്കണമോ എന്നതിൽ സർക്കാറിൽനിന്ന് പ്രവേശനപരീക്ഷാ കമീഷണർക്ക് വ്യക്തത ലഭിച്ചിട്ടില്ല. ഇ.ഡബ്ല്യു.എസ് വിഭാഗമാണെന്ന് തെളിയിക്കാനുള്ള രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സംവരണം എങ്ങനെ നടപ്പാക്കുമെന്നതിൽ തീർത്തും അനിശ്ചിതത്വം നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.