ഹരിത ഇന്ധനത്തിലേക്ക് മാറാൻ സർക്കാർ ബസുകള്‍ക്ക് സാമ്പത്തിക പാക്കേജ്
text_fieldsന്യൂഡൽഹി: സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ബസുകള്‍ ഹരിത ഇന്ധനത്തിലേക്കു മാറാൻ പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കുമെന്നും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ ശാസ്ത്രീയ പരിഹാരം കണ്ടെത്തുമെന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. സംസ്ഥാന ഗതാഗതമന്ത്രി ആൻറണി രാജു, ശശി തരൂർ എം.പി എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം അറിയിച്ചത്.
കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാറുകളുടെ ബസുകള്‍ക്ക് ടോള്‍നിരക്ക് കുറച്ച് പ്രതിമാസ നിരക്ക് നിശ്ചയിച്ച് പാസ് നല്കുന്ന കാര്യം പരിശോധിക്കാൻ വകുപ്പ് സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി.
ദേശീയപാതയുടെ വശങ്ങളിലുള്ള കെ.എസ്.ആര്.ടി.സി ബസ് ഡിപ്പോകളില്‍ പാതയോര വിശ്രമ കേന്ദ്രങ്ങള്‍ നിർമിക്കുന്ന പദ്ധതിയില്‍ കേരളത്തെ പരിഗണിക്കും. ഡിപ്പോകളിലേക്ക് ബസുകള്‍ സുഗമമായി കയറിയിറങ്ങാനുള്ള സംവിധാനം തയാറാക്കാന്‍ ദേശീയപാത മേഖല അധികൃതര്‍ക്ക് കേന്ദ്രമന്ത്രി നിർദേശം നല്കി.
കെ.എസ്.ആര്.ടി.സിയുടെ കൈവശമുള്ള സ്ഥലങ്ങളില്‍ ലോജിസ്റ്റിക് ഹബ്ബുകള്‍ നിർമിക്കാൻ നടപടികളുമായി മുന്നോട്ടുപോകാന്‍ നാഷനല്‍ ഹൈവേ ലോജിസ്റ്റിക്സ് മാനേജ്മെന്റ് ചീഫ് എക്സിക്യൂട്ടിവ് പ്രകാശ് ഗൗറിനെ ചുമതലപ്പെടുത്തി. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി ഗിരിധര്‍ അരാമനെ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.