Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സാമ്പത്തിക സംവരണം ഭരണഘടന ഭേദഗതി വ്യവസ്ഥയുണ്ടാക്കാനുള്ള അനുമതി മാത്രമെന്ന്​ ഹൈകോടതി
cancel
Homechevron_rightNewschevron_rightKeralachevron_rightസാമ്പത്തിക സംവരണം...

സാമ്പത്തിക സംവരണം ഭരണഘടന ഭേദഗതി വ്യവസ്ഥയുണ്ടാക്കാനുള്ള അനുമതി മാത്രമെന്ന്​ ഹൈകോടതി

text_fields
bookmark_border

കൊ​ച്ചി: സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക്​ 10​ ശ​ത​മാ​നം സം​വ​ര​ണം അ​നു​വ​ദി​ച്ച്​ പ്ര​ത്യേ​ക വ്യ​വ​സ്ഥ​യു​ണ്ടാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളെ അ​നു​വ​ദി​ക്കു​ന്ന​താ​ണ്​ ഇ​ത​ു​സം​ബ​ന്ധി​ച്ച ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​യെ​ന്ന്​ ഹൈ​കോ​ട​തി. ഭ​ര​ണ​ഘ​ട​ന അ​നു​ച്ഛേ​ദം 15 ആ​റാം ഭാ​ഗം ഭേ​ദ​ഗ​തി​യി​ലൂ​ടെ സാ​മ്പ​ത്തി​ക പി​ന്നാ​ക്ക​ക്കാ​ർ​ക്ക്​ 10 ശ​ത​മാ​നം സം​വ​ര​ണം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​വ​രു​ത്തു​ന്ന​ പ്ര​േ​ത്യ​ക വ്യ​വ​സ്ഥ നി​ല​വി​ൽ​വ​ന്നി​ട്ടി​ല്ലെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്. മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ​ഴ്സു​ക​ൾ​ക്ക് 10 ശ​ത​മാ​നം സാ​മ്പ​ത്തി​ക സം​വ​ര​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​സ്ത നാ​യ​ർ സ​മാ​ജം ന​ൽ​കി​യ ഹ​ര​ജി ​ത​ള്ളി​യാ​ണ്​ ഉ​ത്ത​ര​വ്. 2020-21 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​പ്പെ​ടു​വി​ച്ച പ്രോ​സ്പെ​ക്ട​സി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള സം​വ​ര​ണം പ​രാ​മ​ർ​ശി​ക്കാ​ത്ത​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സം​ഘ​ട​ന കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, ഭേ​ദ​ഗ​തി ചൂ​ണ്ടി​ക്കാ​ട്ടു​ക​യ​ല്ലാ​തെ പി​ന്നാ​ക്ക​ക്കാ​ർ​ക്ക്​ 10 ശ​ത​മാ​നം സം​വ​ര​ണം നി​ല​വി​ൽ​വ​ന്ന​താ​യി ​ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ഹ​ര​ജി​ക്കാ​ർ​ക്കാ​യി​ല്ലെ​ന്ന്​ കോ​ട​തി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High Courteconomic reservation
News Summary - economic reservation is only permission to make constitutional amendments High Court
Next Story