സാമ്പത്തിക സംവരണം പി.എസ്.സിയിലുൾപ്പെടെ നടപ്പാക്കണം –സീറോ മലബാർ സഭ
text_fieldsതൃശൂർ: ന്യൂനപക്ഷാവകാശങ്ങൾ അനുവദിക്കുന്നതിൽ നിലവിലെ 80:20 എന്ന അനുപാതം അനീതിയാണെന്നും ഇത് തിരുത്തണമെന്നും സീറോ മലബാർ സഭ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ 10 ശതമാനം സംവരണം പി.എസ്.സി റാങ്ക് ലിസ്റ്റുൾപ്പെടെ എല്ലാ മേഖലകളിലും നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഓൺലൈനിലൂടെ ചേർന്ന സിനഡ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച സർക്കുലർ ഞായറാഴ്ച പള്ളികളിൽ വായിച്ചു.
മാറിയ രാഷ്ട്രീയ- സാമ്പത്തിക സാമൂഹിക- സാംസ്കാരിക രംഗങ്ങളിൽ സീറോമലബാർ സഭാംഗങ്ങൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കാനും പ്രതിവിധികൾ കണ്ടെത്താനും കമീഷനെ നിയോഗിക്കാനും സിനഡ് തീരുമാനിച്ചു. കുർബാനക്ക് ശേഷമായിരുന്നു മേജർ ആർച്ച് ബിഷപ്പിെൻറ സർക്കുലർ വായിച്ചത്. ന്യൂനപക്ഷ കമീഷെൻറ ജില്ലതല പ്രതിനിധികളെ തെരഞ്ഞെടുത്തതിലെ അനീതി പരിഹരിക്കണം.
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങളിലൂടെ മാത്രം ദരിദ്രരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ല. ഓരോ ഇടവകാതിർത്തിയിലും എല്ലാവർക്കും ഭക്ഷണ ലഭ്യത ഉറപ്പാക്കണം.
പള്ളികളുടെ മുൻഭാഗത്ത് അരിയും ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകൾ ആരുടെയും അനുവാദമില്ലാതെ തന്നെ എടുത്തുകൊണ്ടുപോവാൻ കഴിയുന്ന വിധത്തിൽ എല്ലാ ഇടവകകളിലും തയാറാക്കണമെന്നും സിനഡ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.