Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുന്നാക്ക സംവരണത്തെ...

മുന്നാക്ക സംവരണത്തെ എതിർക്കുന്നത്​ വർഗീയ നിലപാടുള്ളവർ; ലീഗിനെ ഉന്നമിട്ട്​​ സീറോ മലബാര്‍ സഭ

text_fields
bookmark_border
മുന്നാക്ക സംവരണത്തെ എതിർക്കുന്നത്​ വർഗീയ നിലപാടുള്ളവർ; ലീഗിനെ ഉന്നമിട്ട്​​ സീറോ മലബാര്‍ സഭ
cancel

സാമ്പത്തിക സംവരണത്തെ പിന്തുണച്ചും എതിർക്കുന്നവരെ അധിക്ഷേപിച്ചും സീറോ മലബാര്‍ സഭ ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പെരുന്തോട്ടം. ദീപിക പത്രത്തി​െൻറ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ലേഖനത്തിലാണ്​ ആര്‍ച്ച്‌ ബിഷപ്പ് നയംവ്യക്​തമാക്കിയത്​. മറ്റ്​ രാഷ്​ട്രീയ പാർട്ടികളെ അവരവുടെ നിലപാടി​െൻറ പേരിൽ പുകഴ്​ത്തിയ ബിഷപ്പ്​ മുസ്ലംലീഗിനെ തിരഞ്ഞുപിടിച്ച്​ ആക്രമിക്കുകയും ചെയ്​തിട്ടുണ്ട്​. ലീഗ് സംവരണത്തെ എതിര്‍ക്കുന്നത് ആദര്‍ശത്തി​െൻറ പേരിലല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലീഗി​െൻറ നിലപാടിലെ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരികയാണെന്നും വിമര്‍ശനമുണ്ട്​. ഇതോടൊപ്പം യു.ഡി.എഫ്​ ദുർബലമായെന്നും അദ്ദേഹം പറയുന്നു. സ്വ​ന്ത​മായൊരു നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം ​യു.ഡി.എഫ്​ ദു​ർ​ബ​ല​മാ​യി​രി​ക്കു​ക​യാ​ണെന്നും അദ്ദേഹം കുറിച്ചു.

'കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് മു​ന്ന​ണി​യു​ടെ രാ​ഷ്‌​ട്രീ​യ സ്വ​ഭാ​വ​ത്തി​നു മ​ങ്ങ​ലേ​റ്റി​ട്ടു​ണ്ടോ? സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടെ പ​ല വി​ഷ​യ​ങ്ങ​ളി​ലും സ്വ​ന്ത​മാ​യി ഒ​രു നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം ഈ ​മു​ന്ന​ണി ദു​ർ​ബ​ല​മാ​യി​രി​ക്കു​ക​യാ​ണോ? മു​ന്ന​ണി​യി​ലെ പ്ര​ധാ​ന ക​ക്ഷി​യാ​യ കോ​ണ്‍ഗ്ര​സി​ന് അ​തി​ന്‍റെ ദേ​ശീ​യ നി​ല​പാ​ടി​നെ​പ്പോ​ലും അ​നു​കൂ​ലി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്ത്? വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ൾ പ​ര​സ്യ​മാ​യി പ​റ​യു​ന്ന എം​എ​ൽ​എ​മാ​രു​ടെ മേ​ൽ പാ​ർ​ട്ടി​ക്കു കാ​ര്യ​മാ​യ നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​തു​പോ​ലെ തോ​ന്നു​ന്നു. ഈ ​മു​ന്ന​ണി​ക്ക് ഒ​രു പ്ര​ക​ട​ന​പ​ത്രി​ക പോ​ലും പു​റ​ത്തി​റ​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്നു സം​ശ​യ​മു​ണ്ട്'-ബിഷപ്പ്​ കുറിച്ചു.

'ഇ​പ്പോ​ൾ ജ​മാ​അ​ത്തെഇ​സ്​ലാ​മി​യു​ടെ വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി​യു​മാ​യി​പ്പോ​ലും സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ഒ​രു മു​സ‌്‌ലിം രാ​ഷ്‌​ട്ര​മാ​യ ബം​ഗ്ലാ​ദേ​ശ് പോ​ലും ജ​മാ​അ​ത്തെഇ​സ്​ലാ​മി​യു​ടെ നേ​താ​ക്ക​ളെ ക​ഠി​ന ശി​ക്ഷ​ക​ൾ​ക്ക് വി​ധേ​യ​രാ​ക്കി​യി​ട്ടു​ള്ള​താ​ണ് എ​ന്നു പ​റ​യു​േമ്പാ​ൾ ഇ​വ​രു​ടെ ഭീ​ക​ര​ത​യു​ടെ ആ​ഴം മ​ന​സി​ലാ​കു​മ​ല്ലോ. ഇ​ത്ത​രം സ​ഖ്യ​ങ്ങ​ളെ മ​തേ​ത​ര ചി​ന്താ​ഗ​തി​ക്കാ​ർ​ക്ക് എ​ങ്ങ​നെ അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കും'-ജോസഫ് പെരുന്തോട്ടം ചോദിക്കുന്നു.

പാ​ർ​ല​മെ​ൻറിൽ​ൽ സാ​മ്പത്തി​ക സം​വ​ര​ണ​ത്തി​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ വ​ന്ന​പ്പോ​ൾ മൂന്നുപേർ മാത്രമാണ്​ എതിർത്തതെന്നും അതിൽ രണ്ടുപേർ ലീഗിലുള്ളവരാമെന്നും ബിഷപ്പ്​ പറയുന്നു. 'പാ​ർ​ല​മെ​ൻറിൽ​ൽ സാ​മ്പത്തി​ക സം​വ​ര​ണ​ത്തി​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ വ​ന്ന​പ്പോ​ൾ കോ​ണ്‍ഗ്ര​സും ഇ​ട​തു​പ​ക്ഷ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ അ​തി​നെ അ​നു​കൂ​ലി​ച്ചു. അ​ന്ന്​ സ​ന്നി​ഹി​ത​രാ​യി​രു​ന്ന 326 അം​ഗ​ങ്ങ​ളി​ൽ 323 പേ​രും അ​നു​കൂ​ലി​ച്ച് വോ​ട്ട് ചെ​യ്തു. അ​ന്ന് എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്ത മൂ​ന്നു​പേ​ർ മു​സ‌്‌ലിം ലീ​ഗി​ന്‍റെ ര​ണ്ടം​ഗ​ങ്ങ​ളും എ​ഐ​എം​ഐ​എം(ഓൾ ഇന്ത്യ മജ്‌ലിസ് ഇത്തെഹാദുൾ മുസ്‌ലീമിൻ)ന്‍റെ ഒ​രം​ഗ​വും ആ​യി​രു​ന്നു. ലീ​ഗി​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ വ​ർ​ഗീ​യ​ത മു​ഖം​മൂ​ടി മാ​റ്റി പു​റ​ത്തേ​ക്കു​വ​രു​ന്നു എ​ന്നു​ള്ള​തി​ന്‍റെ വ്യ​ക്ത​മാ​യ ഒ​രു തെ​ളി​വാ​യി ഇ​തി​നെ ക​രു​താ​വു​ന്ന​താ​ണ്'-ലേഖനം പറയുന്നു.

ന്യൂ​ന​പ​ക്ഷ ക്ഷേ​മ പദ്ധതികളുടെ ഗുണഫലം ചില സമുദായങ്ങൾക്ക്​ മാത്രമാണ്​ ലഭിക്കുന്നതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്​. 'സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് കോ​ടി​ക്ക​ണ​ക്കി​നു രൂ​പ മു​ട​ക്കി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ഏ​താ​ണ്ടു പൂ​ർ​ണ​മാ​യും മു​സ്​ലം സ​മു​ദാ​യ​ത്തി​നു വേ​ണ്ടി മാ​ത്ര​മാ​ണ്. സ്കോ​ള​ർ​ഷി​പ്പ് പോ​ലെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​വും ഈ ​സ​മു​ദാ​യ​ത്തി​ന് മാ​ത്ര​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. കേ​ന്ദ്രാ​വി​ഷ്​കൃ​ത പ​ദ്ധ​തി​ക​ൾ​പോ​ലും സം​സ്ഥാ​ന ന്യു​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​​േമ്പാൾ ഇ​ത​ര ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ പു​റ​ന്ത​ള്ള​പ്പെ​ടു​ന്നു'-അദ്ദേഹം എഴുതി.

ഇസ്ലാമിക മതപഠനത്തിന്​ സർക്കാർ സഹായം ലഭിക്കുന്നു, മ​റ്റ്​ സ​മു​ദാ​യ​ങ്ങ​ൾ​ക്ക്​ ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളെ​പ്പോ​ലും ഒരുകൂട്ടർ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്നു, സ്വ​ന്തം സ​മു​ദാ​യ​ബോ​ധം ന​ല്ല​താ​ണ്, എ​ന്നാ​ൽ അ​തു മ​റ്റു സ​മു​ദാ​യ​ങ്ങ​ൾ​ക്കു ദോ​ഷ​ക​ര​മാ​ക​രു​ത് തുടങ്ങിയ സംഘപരിവാർ വാദങ്ങളും ബിഷപ്പ്​ ലേഖനത്തിൽ ആവർത്തിച്ചിട്ടുണ്ട്​​. 'സൗ​ജ​ന്യ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ, മ​ഹ​ൽ സോ​ഫ്റ്റ് തു​ട​ങ്ങി​യ ധാ​രാ​ളം സൗ​ജ​ന്യ പ​ദ്ധ​തി​ക​ൾ വേ​റെ​യും ഉ​ണ്ട്. ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തി​ന്‍റെ മ​ത​പ​ഠ​നത്തി​നു സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ഇ​സ‌്‌ലാ​മി​ക മ​ത​പ​ഠ​ന​ത്തി​നു മാ​ത്ര​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ ലീ​ഗ് ഉ​ൾ​പ്പെ​ടെ പു​ല​ർ​ത്തി​യ ജാ​ഗ്ര​ത മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണ് തു​റ​പ്പി​ക്കേ​ണ്ട​താ​ണ്. അ​തേ​സ​മ​യം, ഇ​വ​ർ മ​റ്റു സ​മു​ദാ​യ​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളെ​പ്പോ​ലും ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്നു എ​ന്ന​തി​നെ എ​ങ്ങ​നെ​യാ​ണ് ന്യാ​യീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്? സ്വ​ന്തം സ​മു​ദാ​യ​ബോ​ധം ന​ല്ല​താ​ണ്, ആ​വ​ശ്യ​വു​മാ​ണ്. എ​ന്നാ​ൽ അ​തു മ​റ്റു സ​മു​ദാ​യ​ങ്ങ​ൾ​ക്കു ദോ​ഷ​ക​ര​മാ​ക​രു​ത്'-ജോസഫ് പെരുന്തോട്ടം കുറിച്ചു. ബി.ജെ.പി, സി.പി.എം, കോൺഗ്രസ്​ പാർട്ടികളെ ബിഷപ്പ്​ ലേഖനത്തിൽ പുകഴ്​ത്തിയിട്ടുണ്ട്​.

'രാ​ജ്യ​ത്തു സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പാ​സാ​ക്കി​യെ​ടു​ത്ത് 10% സാ​മ്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പി​ലാ​ക്കി​യ ബി​ജെ​പി​യു​ടെ നി​ല​പാ​ട് കൂ​ടു​ത​ൽ വി​ശ​ദീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​വ​ർ ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ച ശ​ക്ത​മാ​യ നി​ല​പാ​ടുത​ന്നെ​യാ​ണു സാ​മ്പ​ത്തി​ക സം​വ​ര​ണം ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ൽ പ്രാ​യോ​ഗി​ക​മാ​കാ​ൻ കാ​ര​ണം'-അദ്ദേഹം പറയുന്നു.മുന്നാക്ക സംവരണത്തിൽ കോൺഗ്രസ് ബി​ജെ​പിയെ​ക്കാ​ൾ ഉ​ദാ​ര​മാ​യ ന​യം സ്വീ​ക​രി​ച്ചി​ട്ടു​ള്ളതായും ബിഷപ്പ്​ ചൂണ്ടിക്കാട്ടി. ​

'ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍ഗ്ര​സി​നും സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തോ​ട് വ​ള​രെ അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ നി​ല​പാ​ടാ​ണു​ള്ള​ത്. ഇ​ത് ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​ക്കി​യ​ത് 1992 ൽ ​ന​ര​സിം​ഹ​റാ​വു സ​ർ​ക്കാ​രാ​ണ്. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​നാ പ​രി​ര​ക്ഷ ല​ഭി​ക്കാ​തി​രു​ന്ന​തു കാ​ര​ണം ഇ​ന്ദി​രാ സാ​ഹ്‌​നി കേ​സി​ൽ സു​പ്രീം​കോ​ട​തി​യി​ൽ ഇ​തു പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. തു​ട​ർ​ന്നു സാ​മ്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പി​ലാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​നാ​യി 2006 ൽ ​സി​ൻ​ഹു ക​മ്മീ​ഷ​നെ നി​യ​മി​ച്ച​ത് മ​ൻ​മോ​ഹ​ൻ​സിങ്​ സ​ർ​ക്കാ​രാ​ണ്. കൂ​ടാ​തെ ബിജെപി ​സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​നാ​യി പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച നൂ​റ്റി​മൂ​ന്നാം ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​തി പാ​സാ​യ​ത്​ കോ​ണ്‍ഗ്ര​സി​ന്‍റെ​യും മ​റ്റു പ്ര​തി​പ​ക്ഷ എം​പി മാ​രു​ടെ​യും പി​ന്തു​ണ​യോ​ടു​കൂ​ടി ത​ന്നെ​യാ​ണ്. ഏ​റ്റ​വും കൗ​തു​ക​ക​ര​മാ​യ കാ​ര്യം ബി​ജെ​പി യെ​ക്കാ​ൾ ഉ​ദാ​ര​മാ​യ ന​യം ഇ​ക്കാ​ര്യ​ത്തി​ൽ കോ​ണ്‍ഗ്ര​സ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട് എ​ന്നു​ള്ള​താ​ണ്'-അദ്ദേഹം കുറിച്ചു.

ജാ​തി- മ​തര​ഹി​ത സ​മൂ​ഹ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക എ​ന്ന​തും ദ​രി​ദ്ര​രെ ഉ​ദ്ധ​രി​ക്കു​ക എ​ന്ന​ത്​ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​ദ​ർ​ശ​മാണെന്നും അ​വ​രു​ടെ ഈ ​ആ​ദ​ർ​ശ​ങ്ങ​ൾ​ക്ക് എ​തി​ര​ല്ല സാ​മ്പത്തി​ക സം​വ​ര​ണം എന്നും ബിഷപ്പ്​ പറഞ്ഞു. 'ജാ​തി- മ​തര​ഹി​ത സ​മൂ​ഹ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക എ​ന്ന​തും ദ​രി​ദ്ര​രെ ഉ​ദ്ധ​രി​ക്കു​ക എ​ന്ന​തും ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​ദ​ർ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ​ല്ലോ. അ​വ​രു​ടെ ഈ ​ആ​ദ​ർ​ശ​ങ്ങ​ൾ​ക്ക് എ​തി​ര​ല്ല സാ​മ്പ​ത്തി​ക സം​വ​ര​ണം എ​ന്ന ആ​ശ​യം. ജാ​തി-​മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രെ പ​രി​ഗ​ണി​ക്കു​ക എ​ന്ന ആ​ശ​യ​ത്തെ ഒ​രി​ക്ക​ലും നി​രാ​ക​രി​ക്കാ​ൻ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു സാ​ധി​ക്കു​ക​യി​ല്ല'.

രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും മു​ന്ന​ണി​ക​ളും ചി​ല സ​മു​ദാ​യ​ങ്ങ​ളെ ത​ങ്ങ​ളു​ടെ ഫി​ക്​സ​ഡ് വോ​ട്ട് ബാ​ങ്ക് ഡി​പ്പോ​സി​റ്റ് ആ​യി ക​രു​തി ലാ​ഘ​വ​മാ​യെ​ടു​ത്ത് എ​ന്തു​മാ​കാം എ​ന്ന അ​മി​ത ആ​ത്മ​വി​ശ്വാ​സം വ​ച്ചു​പു​ല​ർ​ത്ത​രു​ത്. തി​രു​ത്താ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ഇ​നി​യും ക​ഴി​ഞ്ഞു​പോ​യി​ട്ടി​ല്ല എ​ന്ന്​ ഒാർമിപ്പിച്ചാണ്​ ​ലേഖനം അവസാനിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueUDFEconomic ReservationSyro-Malabar Sabha
Next Story