തട്ടിപ്പുകാരായ ഇന്ത്യക്കാർക്കെതിരെ ഇ.ഡി; ആദ്യ റെയ്ഡ് മലയാളി വ്യവസായിയുടെ വസതിയിൽ
text_fieldsകൊച്ചി: വിദേശത്തെ തട്ടിപ്പുകാരായ ഇന്ത്യക്കാർക്കെതിരെ കടുത്ത നടപടികളുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). കാസർകോട് സ്വദേശിയും വ്യവസായിയുമായ അബ്ദുറഹ്മാൻ ചെന്നോത്തിന്‍റെ വസതിയിലും സ്ഥാപനത്തിലുമാണ് ഇ.ഡി സംഘം പരിശോധന നടത്തിയത്. നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.
ഷാർജയിലെ ബാങ്കിൽ നിന്ന് 83 കോടി രൂപ വായ്പ എടുത്ത് മുങ്ങിയ കേസിലാണ് നടപടി. കാസർകോട്, കോഴിക്കോട്, കൊച്ചി ജില്ലകളിലായി ഒമ്പത് ഇടങ്ങളിലാണ് ഇ.ഡിയുടെ പരിശോധന നടന്നത്. 18 കമ്പനികളുടെ ഓഫീസുകളിൽ ഇ.ഡി റെയ്ഡ് നടത്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വിദേശത്തെ വിവിധ ബാങ്കുകളിൽ നിന്ന് 340 കോടിയിലേറെ രൂപ അബ്ദുറഹ്മാൻ വായ്പ എടുത്തിട്ടുണ്ട്. ഈ പണം ഹവാല മാർഗത്തിലൂടെ കേരളത്തിലെത്തിച്ച് നിർമാണ, സിനിമ മേഖലകളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡി കണ്ടെത്തൽ. അബ്ദുറഹ്മാന്‍റെ 3.5 കോടിയിലേറെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.