എല്ലാ ലൈഫ് മിഷൻ പദ്ധതികളിലും കൈക്കൂലിയെന്ന് ഇ.ഡി
text_fieldsകൊച്ചി: ലൈഫ്മിഷന് കീഴിലെ എല്ലാ പദ്ധതികളിലും കൈക്കൂലി ഇടപാടുകൾ നടന്നെന്ന് സംശയിക്കുന്നതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഹൈകോടതിയിൽ. ലൈഫ് മിഷനുമായി ഒരു ബന്ധവും ഇല്ലാതിരുന്ന ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ എല്ലാ നിയന്ത്രണവും ഏറ്റെടുത്തു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ടതടക്കമുള്ള ഇടപാടുകളിൽ കൈക്കൂലി കൈപ്പറ്റിയവരിൽ ഒരാൾ ശിവശങ്കറാണെന്ന് സ്വപ്ന സമ്മതിച്ചിട്ടുണ്ട്. െക-േഫാൺ, ലൈഫ് മിഷൻ പദ്ധതികൾ സംബന്ധിച്ച രഹസ്യവിവരങ്ങൾ ശിവശങ്കർ സ്വപ്നയുമായി വാട്സ്ആപ്പിലൂടെ പങ്കിട്ടിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയുെട കരാർ നൽകുന്നതുമായി ബന്ധപ്പെട്ട ടെൻഡർ ജനുവരിയിൽ തുറക്കും മുേമ്പ ഇതിൽ പങ്കെടുത്ത രണ്ട് പ്രധാന കമ്പനികളുടെ ലേലത്തുക സംബന്ധിച്ച വിവരങ്ങൾ വാട്സ്ആപ്പിലൂടെ സ്വപ്നക്ക് ശിവശങ്കർ കൈമാറി. ലൈഫ് മിഷന് കീഴിലെ 36ൽ 26 പദ്ധതികളും ഈ രണ്ട് കമ്പനികൾക്കാണ് ലഭിച്ചതെന്നും ശിവശങ്കറിെൻറ ജാമ്യഹരജിയെ എതിർത്ത് ഇ.ഡി ഹൈകോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കൈക്കൂലി സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ഇതിെൻറ ഭാഗമായി ഹൈദരാബാദിൽ പരിശോധന നടത്തി പിടിച്ചെടുത്ത കമ്പ്യൂട്ടർ രേഖകൾ പരിശോധിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തും നടപടികൾ നടന്നുവരുകയാണ്. ലൈഫ് മിഷെൻറ ടെൻഡർ നടപടികൾ പോലും സംശയനിഴലിലാണ്.
യൂനിടാക് ഉടമ സന്തോഷ് ഈപ്പനെ താൻ കാണുന്നത് ശിവശങ്കറിെൻറ നിർദേശപ്രകാരമാണെന്ന് ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് മൊഴി നൽകിയിട്ടുണ്ട്. സന്തോഷ് ഈപ്പനുമായി നിരന്തരം ബന്ധം പുലർത്തിയ ശിവശങ്കർ കെ-ഫോണും ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചില കരാറുകളിൽ ഭാഗമായിരിക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാർ ലഭിക്കാൻ യൂനിടാക്കിൽ നിന്നും മറ്റും സ്വപ്നക്ക് കൈക്കൂലി ലഭിച്ചതായി ശിവശങ്കറിന് അറിയാമായിരുന്നു. സ്വർണക്കടത്തിൽ സഹായിച്ചതിനും ലൈഫ് മിഷനുമായി ബന്ധപ്പെട്ട സഹായത്തിനും ശിവശങ്കറിന് ഒരു കോടി നൽകിയതായി സ്വപ്ന പറഞ്ഞത് സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണ്. ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കർ മുഖേന സ്വപ്ന ഇടപെട്ടതിനെത്തുടർന്ന് ഏറെക്കാലമായി അനക്കമറ്റ് കിടക്കുന്ന കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിക്ക് ജീവൻ വെക്കുകയും ചെയ്തു. ഡൗൺ ടൗൺ പദ്ധതിയുമായി ബന്ധമുള്ളവരടക്കം ഒട്ടേറെ പേരുമായി ശിവശങ്കറിനുള്ള ബന്ധവും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.
വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ പല തവണ വിളിച്ച് നയതന്ത്ര ബാഗുകൾ കടത്തിവിടുന്നതിന് ശിവശങ്കർ ഇടപെട്ടിട്ടുണ്ടെന്നാണ് നവംബർ 10ന് ഇ.ഡിക്ക് നൽകിയ സ്വപ്നയുടെ മൊഴി. ഇതിെൻറ അടിസ്ഥാനത്തിൽ കസ്റ്റംസിെൻറ അസസ്മെൻറ് യൂനിറ്റിലെ ഓഫിസറുടെ മൊഴി രേഖപ്പെടുത്തി. യു.എ.ഇ കോൺസുലേറ്റിലേക്ക് വന്ന കാർഗോ തുറന്ന് പരിശോധിക്കാതെ വിട്ടുനൽകിയത് സംബന്ധിച്ച മൊഴിയിൽ അന്വേഷണം നടക്കുകയാണെന്നും വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.