കേന്ദ്രാനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചു; കിഫ്ബിക്കെതിരെ ഇ.ഡി കേസെടുത്തു
text_fieldsെകാച്ചി: വിദേശ നാണയ നിയന്ത്രണ നിയമം (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ട്) ലംഘിച്ച് വായ്പയെടുത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട് കിഫ്ബിക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. മസാല ബോണ്ട് വാങ്ങിയതിനെതിരായ സി.എ.ജി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് കേസ്. കേന്ദ്രസർക്കാറിെൻറ അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിലൂടെ 3100 കോടിയുടെ ബാധ്യത ഉണ്ടാക്കിയെന്നായിരുന്നു സി.എ.ജി റിപ്പോർട്ട്. നടപടി ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമിനും ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത് സിങ്ങിനും ഇ.ഡി നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഒരാഴ്ചക്കകം ഹാജരാകാനാണ് നിർദേശം. കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്ക് മേധാവികൾക്കും നോട്ടീസുണ്ട്. രണ്ടാഴ്ചക്കകം ചോദ്യം ചെയ്യൽ പൂർത്തിയാക്കാനാണ് നീക്കം. രേഖകളുമായി കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. ആവശ്യമെങ്കിൽ കൂടുതൽ സമയം അനുവദിച്ചേക്കും.
കേസ് എടുത്തതിനെത്തുടർന്ന് റിസർവ് ബാങ്കിൽനിന്ന് മസാല ബോണ്ടിെൻറ വിശദാംശങ്ങള് ഇ.ഡി ശേഖരിച്ചിരുന്നു. ഫെമ നിയമത്തിെൻറ ലംഘനം നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതുവരെ ലഭിച്ച വിവരങ്ങളുെടയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കിഫ്ബി ഉദ്യോഗസ്ഥരിൽനിന്ന് കൂടുതൽ വിശദാംശങ്ങൾ തേടാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയെല്ലാം ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ചശേഷം തുടർനടപടി സ്വീകരിക്കും. മതിയായ വിവരങ്ങൾ ലഭിച്ചാൽ കിഫ്ബി വൈസ് ചെയർമാൻകൂടിയായ മന്ത്രി തോമസ് ഐസക്കിെനയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.