ഇ.ഡി അന്വേഷണം കോടിയേരിയുടെ ഭാര്യയിലേക്കും
text_fieldsതിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ അറസ്റ്റിന് പിന്നാലെ കോടിയേരി ബാലകൃഷ്ണെൻറ ഭാര്യ വിനോദിനിയിലേക്കും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ അന്വേഷണം നീളുന്നു. വിനോദിനി ആറുവർഷത്തിനിടെ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതിൽ പലതിലും പൊരുത്തക്കേടുകൾ കണ്ടെത്തി. കൂടുതൽ വിവരം ശേഖരിച്ചശേഷം വിനോദിനിയെയും ചോദ്യംചെയ്യാനാണ് നീക്കം. ഇതിന് മുന്നോടിയായാണ് ബിനീഷിെൻറ ബിനാമികളെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫ്, മുഹമ്മദ് അനൂപുമായും ബിനീഷുമായും സാമ്പത്തിക ഇടപാട് നടത്തിയ കോഴിക്കോട് സ്വദേശി റഷീദ്, സുഹൃത്ത് അരുൺ, ഡ്രൈവർ അനിക്കുട്ടൻ എന്നിവരെ ചോദ്യംചെയ്യാൻ തീരുമാനിച്ചത്.
ബിനീഷിെൻറയും ബിനോയിയുടെയും സാമ്പത്തിക ഇടപാടുകളുടെ മേൽനോട്ടം വിനോദിനിക്കായിരുെന്നന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇരുവരുടെയും അക്കൗണ്ടുകളിൽ പണം സൂക്ഷിക്കുന്നതിന് പകരം തെൻറ വിശ്വസ്തരുടെ അക്കൗണ്ടുകളിലാണ് വിനോദിനി പണം നിക്ഷേപിച്ചിരുന്നത്. ആറുവർഷത്തിനിടയിൽ ഇത്തരത്തിൽ കോടികളുടെ സാമ്പത്തിക ഇടപാടുകൾ വിനോദിനി നടത്തിയിട്ടുണ്ട്. ബിനീഷിെൻറ ഉറ്റസുഹൃത്തും ഡ്രൈവറുമായ സുനിൽകുമാറിെൻറ പേരിലുള്ള ആഢംബര കാറുകൾ ഇത്തരത്തിൽ വാങ്ങിയതെന്നാണ് അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ. നോട്ട് നിരോധന കാലത്ത്, മൂത്തമകൻ ബിനോയ് വാങ്ങിയ ബെൻസ് കാറിെൻറ ലോൺ 38 ലക്ഷം അടച്ച് വിനോദിനി ക്ലോസ് ചെയ്തിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്കിെൻറ തിരുവനന്തപുരം ആയുർവേദ കോളജ് ജങ്ഷനിലെ ബ്രാഞ്ചിൽനിന്ന് 72ലക്ഷം വായ്പയെടുത്താണ് 2014ൽ ബിനോയ് ആഢംബര കാർ വാങ്ങിയത്. 2017ൽ കാറിെൻറ ഇ.എം.ഐ മുടങ്ങിയതോടെ 38 ലക്ഷം വിനോദിനി അടച്ചു.
പാർട്ടി സംസ്ഥാന സെക്രട്ടറി, മുൻ മന്ത്രി എന്നതിനപ്പുറം മറ്റ് തൊഴിലുകളോ ബിസിനസോ ഭൂമിയിൽ നിന്നുള്ള വരുമാനമോ കോടിയേരി ബാലകൃഷ്ണനില്ല. രണ്ട് ആൺമക്കളും തൊഴിൽരഹിതരാെണന്നാണ് കോടിയേരി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയത്. അപ്പോൾ ഇത്രയും പണം വിനോദിനി ബാലകൃഷ്ണന് എവിടെനിന്ന് ലഭിച്ചു എന്ന ചോദ്യമാണ് ഇ.ഡിക്കുള്ളത്.
ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിെൻറ പേരിലുള്ള എ.ടി.എം കാർഡ് വിനോദിനി ഉപയോഗിച്ചിരുേന്നായെന്ന സംശയവും ഇ.ഡിക്കുണ്ട്. അതേസമയം, ബിനീഷ് പുറത്തിറങ്ങുംവരെ ഇ.ഡിക്ക് പിടികൊടുക്കരുതെന്ന നിയമോപദേശമാണ് ബിനാമികൾക്ക് ലഭിച്ചത്. ബിനീഷ് എന്താണ് ഇ.ഡിക്ക് മുന്നിൽ പറഞ്ഞതെന്നറിയാതെ അന്വേഷണസംഘത്തിന് മുന്നിലെത്തിയാൽ കുരുക്ക് കൂടുതൽ മുറുകുമെന്ന് അഭിഭാഷകർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.