ശിവശങ്കറിനെതിരെ ഇ.ഡി കുറ്റപത്രം 24ന്
text_fieldsകൊച്ചി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ ഈ മാസം 24ന് അനുബന്ധ കുറ്റപത്രം സമർപ്പിക്കും.
ശിവശങ്കർ അറസ്റ്റിലായിട്ട് 26ന് 60 ദിവസം തികയുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്.
കുറ്റപത്രം സമർപ്പിച്ചാലും ബിനാമി ഇടപാടുകൾ, കള്ളപ്പണം, വിദേശത്തേക്ക് ഡോളർ കടത്തൽ തുടങ്ങിയ കേസുകളിൽ ശിവശങ്കറിനെതിരെ അന്വേഷണം തുടരുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട് അഡീഷനൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്യും.
കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞാൽ ശിവശങ്കറിന് സ്വാഭാവിക ജാമ്യത്തിന് അർഹത നഷ്ടപ്പെടും. 25, 26, 27 തീയതികൾ അവധിയായതിനാലാണ് 24ന് കുറ്റപത്രം സമർപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.