Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ടല ബാങ്ക്...

കണ്ടല ബാങ്ക് ക്രമക്കേട് കണ്ടെത്തിയത് ഇ.ഡിയല്ല -മന്ത്രി വി.എൻ. വാസവൻ

text_fields
bookmark_border
vn vasavan
cancel

കണ്ണൂർ: കണ്ടല സർവിസ് സഹകരണ ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയത് ഇ.ഡിയല്ലെന്നും സഹകരണ വകുപ്പ് തന്നെയാണെന്നും മന്ത്രി വി.എൻ. വാസവൻ. കണ്ടലയായാലും കരുവന്നൂരായാലും പുൽപള്ളിയായാലും സഹകരണ വകുപ്പ് നേരത്തേ അന്വേഷണം നടത്തിയതാണ്. ഇതിനെതിരെ പൊലീസ്​ കേസെടുത്ത് അന്വേഷണവും നടത്തിയിട്ടുണ്ട്. ഇതെല്ലാം കഴിഞ്ഞ ശേഷമാണ് ഇ.ഡി അവിടെ റെയ്ഡ്​ നടത്തിയതെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

സഹകരണ മേഖലയിൽ ഇ.ഡി തുടർച്ചയായി റെയ്ഡ് നടത്തുന്നത് രാഷ്ട്രീയപ്രേരിതമാണ്. ഇന്ത്യയിൽ 282 ബാങ്കുകളിൽ ക്രമക്കേട് നടന്നിട്ടുണ്ട്. ഗുജറാത്തിൽ മുപ്പതും മധ്യപ്രദേശിൽ നാൽപതും മഹാരാഷ്ട്രയിൽ തൊണ്ണൂറും ഉത്തർപ്രദേശിൽ നാൽപത്തിരണ്ടും ബാങ്കുകളിലാണ്​ ക്രമക്കേട് നടന്നത്​. ഇവിടെയൊന്നുമില്ലാത്ത നടപടിയാണ് കേരളത്തിൽ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VN Vasavankandala cooperative bank
News Summary - ED did not find the Kandala Bank irregularity - Minister V.N. Vasavan
Next Story