Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ടല ബാങ്ക്​...

കണ്ടല ബാങ്ക്​ തട്ടിപ്പ്​; ഇ.ഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
കണ്ടല ബാങ്ക്​ തട്ടിപ്പ്​; ഇ.ഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു
cancel

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം ക​ണ്ട​ല സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ സി.​പി.​ഐ നേ​താ​വ് എ​ൻ. ഭാ​സു​രാം​ഗ​നും അ​ഞ്ച് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ആ​ദ്യ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​മു​ള്ള (പി.​എം.​എ​ൽ.​എ) കൊ​ച്ചി​യി​ലെ കോ​ട​തി​യി​ലാ​ണ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്ര​തി​ക​ൾ​ക്ക്​ 3.22 കോ​ടി​യോ​ളം രൂ​പ വാ​യ്​​പാ ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച​താ​യാ​ണ്​ ഇ.​ഡി​യു​ടെ ആ​രോ​പ​ണം. ക​ണ്ട​ല ബാ​ങ്കി​ൽ​നി​ന്ന് വ​ക​മാ​റ്റി​യ പ​ണം ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളി​ലും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലും നി​ക്ഷേ​പി​ച്ച​താ​യി ഇ.​ഡി പ​റ​യു​ന്നു.

ഭാ​സു​രാം​ഗ​​ന്‍റെ മ​ക​ൻ അ​ഖി​ൽ​ജി​ത്ത്, ഭാ​ര്യ ജ​യ​കു​മാ​രി, ര​ണ്ട് പെ​ൺ​മ​ക്ക​ൾ, മ​രു​മ​ക​ൾ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​തി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charge sheetKandala Bank Scam
News Summary - ED filed the first charge sheet in Kandala Bank Scam
Next Story