പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണവുമായി ഇ.ഡി; പരാതിക്കാർക്ക് നോട്ടീസ് അയച്ചു
text_fieldsകൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാർക്ക് ഇ.ഡി നോട്ടീസ് അയച്ചു. പരാതിക്കാരനായ യാക്കൂബിനാണ് നോട്ടീസ് ലഭിച്ചത്. രേഖകളുമായി മൊഴി നൽകാൻ ഹാജരാകണമെന്നാണ് ഇ.ഡി നിർദേശിച്ചിട്ടുള്ളത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി ആവശ്യപ്പെട്ട വിവരങ്ങൾ ക്രൈംബ്രാഞ്ച് ഇതുവരെ കൈമാറിയിട്ടില്ല. പുരാവസ്തു തട്ടിപ്പ് കേസിലെ ഇ.ഡിയുടെ ഇടപെടലിന് പിന്നിൽ നിക്ഷിപ്ത താൽപര്യമാണെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഹൈകോടതിയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, പോക്‌സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ മോന്‍സണ്‍ മാവുങ്കലിന്‍റെ സുഹൃത്തും മലയാളി ഫെഡറേഷൻ ഭാരവാഹിയുമായ അനിത പുല്ലയിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ചാനല്‍ ചര്‍ച്ചക്കിടെയാണ് അനിത ഇരയുടെ പേര് വെളിപ്പെടുത്തിയത്.
ചാനല്‍ അധികൃതരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അനിതക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അനിതയില്‍ നിന്ന് അന്വേഷണസംഘം വൈകാതെ മൊഴി രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.