വി.ഡി. സതീശനെതിരെ ഇ.ഡി അന്വേഷണം
text_fieldsകൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ ഇ.ഡി അന്വേഷണം. പുനർജനി പദ്ധതിയിലെ വിജിലൻസ് കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചി യൂനിറ്റിനാണ് അന്വേഷണ ചുമതല.
പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പറവൂർ മണ്ഡലത്തിൽ വി.ഡി. സതീശൻ എം.എൽ.എ. പ്രഖ്യാപിച്ച പദ്ധതിയായിരുന്നു പുനർജനി. വീടുവെച്ച് നൽകുന്നതുൾെപ്പടെ കാര്യങ്ങളായിരുന്നു വിഭാവനം ചെയ്തത്. ഇതിനായി വിദേശത്തുനിന്ന് ഉൾെപ്പടെ പണം കൈപ്പറ്റി എന്ന ആരോപണങ്ങളും ഉണ്ടായി. ഇതിന്‍റെ പശ്ചാത്തലത്തിൽ വിജിലൻസ് ഹ്രസ്വപരിശോധന നടത്തിയിരുന്നു. പിന്നാലെ സർക്കാർ അനുമതിയോടെ വിജിലൻസ് വിഭാഗം അന്വേഷണത്തിലേക്ക് കടന്നു.
ഈഘട്ടത്തിലാണ് ഇ.ഡിയും പ്രാഥമിക പരിശോധന ആരംഭിച്ചത്. വിദേശ നാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ പരിശോധന. പ്രാഥമികാന്വേഷണം പൂർത്തിയാക്കി, ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന്കണ്ടെത്തിയാല്‍ കേസെടുത്ത് തുടർനടപടികളിലേക്ക് കടക്കും. പരാതിക്കാരുടെയും സംഭവവുമായി ബന്ധപ്പെട്ടവരുടെയും മൊഴി വിജിലൻസ് നേരത്തേ രേഖപ്പെടുത്തിയിരുന്നു. ഇ.ഡി വിജിലൻസിൽനിന്ന് പ്രാഥമിക വിവരങ്ങൾ തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.