തൃശൂര്‍ എടുക്കാന്‍ പരിശ്രമിച്ചിട്ട് പരാജയപ്പെട്ട ആളാണ് കണ്ണൂരിലേക്ക് വരുന്നതെന്ന് പി. ജയരാജൻ
text_fieldsകണ്ണൂര്‍: കരുവന്നൂര്‍ കേസിലുൾപ്പെടെ സംസ്ഥാനത്ത് ഇ.ഡി പ്രവര്‍ത്തിക്കുന്നത് സുരേഷ് ഗോപിയുടെ നിര്‍ദേശമനുസരിച്ചാണെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം പി.ജയരാജന്. നടന്റെ നാട്യം അനുസരിച്ചാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് ജയരാജന് പറഞ്ഞു. ഇ.ഡി ഇനി കണ്ണൂരിലേക്ക് വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെയൊക്കെ പറയാന്‍ ഇ.ഡിക്ക് മുകളിലുള്ള ഉദ്യോഗസ്ഥനാണോ സുരേഷ് ഗോപിയെന്നും ജയരാജന് ചോദിച്ചു.
സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കി നേട്ടമുണ്ടാക്കുകയാണ് അദ്ദേഹത്തിന്റെ നാട്യം. അത് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. തങ്ങളെ ആക്രമിക്കാന്‍ വരുന്നവര്‍ക്കും സ്വാഗതം ഓതിയിട്ടുള്ള സംസ്കാരമാണ് സി.പി.എം നേതാക്കന്മാര്ക്കുള്ളത്. ആ സംസ്കാരം ഇനിയും തുടരും. തൃശൂര്‍ എടുക്കാന്‍ പരിശ്രമിച്ചിട്ട് പരാജയപ്പെട്ട ആളാണ് കണ്ണൂരിലേക്ക് വരുന്നതെന്നും ജയരാജന് പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.