സി.ബി.െഎയെ പോലെ എളുപ്പമല്ല ഇ.ഡി, നിയമവശങ്ങൾ പരിശോധിച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: സർക്കാറിെൻറ അഭിമാനപദ്ധതികളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്താനൊരുങ്ങുന്ന അന്വേഷണത്തിന് ഒരുമുഴം മുമ്പുതന്നെ തടയിടാനുള്ള വഴിതേടി സർക്കാർ. കാരണം, സി.ബി.െഎയെ തടഞ്ഞപോലെ അത്ര എളുപ്പമല്ല ഇ.ഡിയെ തടയുന്നത്. നിയമവശങ്ങൾ പരിശോധിച്ച് ശ്രദ്ധയോടെയാണ് സർക്കാർ നീക്കം. ഇ.ഡിക്ക് േരഖകൾ കൈമാറാതിരുന്നാലുണ്ടാകുന്ന പ്രശ്നങ്ങൾ ഉൾപ്പെടെ കാര്യങ്ങളിൽ സർക്കാർ നിയമോപദേശം തേടിയെന്നാണ് വിവരം. ഇക്കാര്യം സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഇതിനിടെ ഇ.ഡി ഉദ്യോഗസ്ഥരോട് നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി വിശദീകരണം തേടി. ലൈഫ് പദ്ധതി ഫയലുകൾ ആവശ്യപ്പെട്ടത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാെണന്നും നിയമസഭയുടെ അംഗീകാരം നേടിയ പദ്ധതിയുടെ ഫയലുകൾ ആവശ്യപ്പെടുന്നത് സഭയുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാെണന്നും നിയമസഭ സെക്രട്ടറി നൽകിയ നോട്ടീസിൽ കുറ്റപ്പെടുത്തി. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദേശം.
വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഉദ്യോഗസ്ഥരെ നിയമസഭയിലേക്ക് വിളിച്ചുവരുത്താനാകും. വിഡിയോ ദൃശ്യങ്ങൾ നൽകണമെന്ന നിർദേശത്തെതുടർന്ന് വിവരാവകാശ കമീഷനിലെ ഉദ്യോഗസ്ഥരെ മുമ്പ് സഭയിൽ വിളിച്ചുവരുത്തിയിട്ടുണ്ട്.
രേഖകൾ കൈമാറുന്നകാര്യത്തിൽ നിയമോപദേശം ലഭിച്ചശേഷം തീരുമാനമെടുത്താൽ മതിയെന്ന നിർദേശമാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ളത്. ഉദ്യോഗസ്ഥരെയും ഉടൻ അന്വേഷണ ഏജൻസിക്ക് മുമ്പാകെ ഹാജരാക്കേണ്ടതില്ലെന്ന തീരുമാനവും എടുത്തിട്ടുണ്ടെന്നാണ് വിവരം.
വിവരാവകാശ നിയമപ്രകാരം ഏതൊരാളും ചോദിച്ചാൽ നൽകാൻ ബാധ്യസ്ഥമായ രേഖകളാണ് സർക്കാറിനോട് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വപ്ന പദ്ധതികൾ, സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ട കേസിലെ റെയ്ഡ് എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ കടുത്ത അസംതൃപ്തിയാണ് ഇ.ഡിയോട് സർക്കാറിനും ഇടതുമുന്നണിക്കുമുള്ളത്. ആ സാഹചര്യത്തിൽ ഇ.ഡിയെ നിലക്കുനിർത്താൻ കഴിയുന്ന തന്ത്രങ്ങൾക്കാണ് രൂപംനൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.