ബിനീഷിെൻറ വീട്ടിൽ നിന്നിറങ്ങാതെ ഇ.ഡി; രേഖകളില്‍ ഒപ്പിട്ടുനല്‍കില്ലെന്ന് ഭാര്യ
text_fields
തിരുവനന്തപുരം: ലഹരി മരുന്ന് ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിലെ പരിശോധനക്കിടയില്‍ എന്‍ഫോഴ്സ്മെൻറ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ രേഖകള്‍ ഒപ്പിട്ട് നൽകാൻ വിസമ്മതിച്ച് വീട്ടുകാർ. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെ പരിശോധന അവസാനിച്ചെന്ന് അറിയിച്ചെങ്കിലും കണ്ടെത്തിയ രേഖകളിൽ ഒപ്പിടാൻ ബിനീഷിെൻറ ഭാര്യ റിനീറ്റ വിസമ്മതിച്ചു. തുടർന്ന് ഇ.ഡി സംഘം വ്യാഴാഴ്ച രാവിലെയും ബിനീഷിെൻറ വീട്ടില്‍ തുടരുകയാണ്.
ബിനീഷിെൻറ ഭാര്യ റിനീറ്റയും ഭാര്യാപിതാവുമാണ് വീട്ടിലുള്ളത്. ബെംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാനപ്രതി മുഹമ്മദ് അനൂപുമായി ബിനീഷ് നടത്തിയ ഇടപാടുകള്‍ ശരിവെക്കുന്ന ചില രേഖകള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇവ വീട്ടില്‍ നിന്ന് എടുത്തതാണെന്ന് സ്ഥിരീകരിക്കാനും സാക്ഷ്യപ്പെടുത്തി നല്‍കാനും വീട്ടുകാര്‍ വിസമ്മതിച്ചു. രേഖകളിൽ ചിലത് ഇ.ഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നതാണെന്ന് വീട്ടുകാർ ആരോപിച്ചു. അതുകൊണ്ട് ഒപ്പിടില്ലെന്ന നിലപാടടെടുക്കുകയും അഭിഭാഷകെൻറ സഹായം തേടുകയും ചെയ്തു.
എന്‍ഫോഴ്സ്മെൻറ് ഉദ്യോഗസ്ഥര്‍ ഹാജരാക്കിയ രേഖകളില്‍ നിർബന്ധിച്ച് ഒപ്പിടുവിക്കരുതെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അഭിഭാഷകൻ മുരുക്കുംപുഴ വിജയകുമാർ അറിയിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുടുംബത്തെ റെയ്ഡിെൻറ പേരിൽ തടഞ്ഞുവെച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടുകൂടിയാണ് ഇ.ഡി.സംഘം ബിനീഷിെൻറ വീട്ടിലേക്കെത്തുന്നത്. തുടര്‍ന്ന് നടന്ന റെയ്ഡ് പത്ത് മണിക്കൂര്‍ കൊണ്ട് അവസാനിച്ചു. തുടര്‍ന്ന് മഹസര്‍ രേഖകള്‍ തയ്യാറാക്കുന്ന നടപടികളിലേക്ക് കടന്നു. എന്നാല്‍ രേഖകളില്‍ ഒപ്പുവെക്കാന്‍ ബിനീഷിെൻറ ഭാര്യ ഒരു തരത്തിലും തയ്യാറായില്ല. ഇവിടെ നിന്ന് ലഹരിക്കടത്ത് പ്രതി അനൂപ് മുഹമ്മദിെൻറ ക്രെഡിറ്റ്കാര്‍ഡ് കണ്ടെടുത്തുവെന്ന് പറയുന്ന രേഖയിലാണ് ഒപ്പുവെക്കാന്‍ തയാറാകാതിരിക്കുന്നത്. ഇ.ഡി തന്നെ ഈ കാര്‍ഡ് കൊണ്ടുവരികയായിരുന്നുവെന്നാണ് വീട്ടുകാർ ആരോപിച്ചത്.
ബിനീഷിെൻറ സുഹൃത്തുക്കളുടെ സ്ഥാപനങ്ങളും വീടും ഉൾപ്പെടെ ആറിടത്താണ് കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് നടത്തിയത്. മയക്കുമരുന്ന് ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ ഇ.ഡി ചോദ്യം ചെയ്തുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.