സി.എം. രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ്; മറ്റന്നാൾ ഹാജരാകണം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ്. രവീന്ദ്രൻ മറ്റന്നാൾ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. ഇത് നാലാം തവണയാണ് രവീന്ദ്രന് ഇ.ഡി നോട്ടീസ് നൽകുന്നത്.
മുമ്പ് മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും രവീന്ദ്രൻ ഹാജരായിരുന്നില്ല. ആദ്യ തവണ കോവിഡ് ബാധയെ തുടർന്നും പിന്നീടുള്ള രണ്ട് തവണ കോവിഡിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് ഹാജരാകാതിരുന്നത്. ഹാജരാകേണ്ട ദിവസത്തിന് തൊട്ടുമുമ്പായി രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റാവുന്നതിൽ സി.പി.എമ്മിനുള്ളിൽ തന്നെ അതൃപ്തി ഉയർന്നിരുന്നു.
രവീന്ദ്രന്‍റെ ആശുപത്രി വാസത്തില്‍ സംശയം പ്രകടിപ്പിച്ചും വിമർശനമുയർത്തിയും കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. അതേസമയം, രവീന്ദ്രൻ കുറ്റക്കാരനല്ലെന്നും അസുഖത്തിന് ചികിത്സ തേടുന്നത് സ്വാഭാവികമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.