Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂത്ത് ലീഗ് മുൻ ദേശീയ...

യൂത്ത് ലീഗ് മുൻ ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈറിന് ഇ.ഡി നോട്ടീസ്

text_fields
bookmark_border
ck subair
cancel

കൊച്ചി: യൂത്ത് ലീഗ് മുൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി സി.കെ. സുബൈറിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് (ഇ.ഡി) നോട്ടീസ്. വ്യാഴാഴ്ച ഇ.ഡിയുടെ കൊച്ചി ഒാഫീസിൽ ഹാജരാകാനാണ് നിർദേശം.

രണ്ടാഴ്ച മുമ്പാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സുബൈറിന് നോട്ടീസ് കൈമാറിയിരുന്നു. എന്നാൽ, ഭാര്യാപിതാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എത്താൽ സാധിക്കില്ലെന്നും സമയം നീട്ടി നൽകണമെന്നും സുബൈർ ആവശ്യപ്പെടുകയായിരുന്നു.

ഏത് വിഷയത്തിലാണ് ഇ.ഡി. ഹാജരാകാൻ ആവശ്യപ്പെട്ടതെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടില്ല. കത്​വ ഫണ്ടുമായി ബന്ധപ്പെട്ട അന്വേഷണമാകാം ഇ.ഡി. നടത്തുന്നതെന്നാണ് സൂചന. കത്​വ ഫണ്ടുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ദേശീയ നേതൃത്വത്തിനെതിരെ ഉയർന്ന ആരോപണം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ED noticeCK SubairYouth League Former Secretary
News Summary - ED notice to Former National General Secretary of the Youth League C.K. Subair
Next Story