ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ ഇ.ഡി ചോദ്യം ചെയ്യുന്നു
text_fieldsകൊച്ചി: കള്ളപ്പണ ഇടപാട് കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ ഇ.ഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്.
ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതിലെ ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. നേരത്തെ എം.പിയുടെ വീട്ടിലും ഓഫീസുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്.
മത്സ്യം കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലെ ഏജൻസിയുമായി ലക്ഷ്വദ്വീപ് അഡ്മിനിസ്ട്രേഷൻ കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിന് നേതൃത്വം വഹിച്ചത് മുഹമ്മദ് ഫൈസൽ ആയിരുന്നു. മത്സ്യം കയറ്റുമതി ചെയ്തിട്ടില്ലെന്നും അഴിമതിയുണ്ടെന്നും ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയാണ് ഫൈസൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.