ഇ.ഡി വിളിച്ചു; ബിനാമികൾ മുങ്ങി
text_fieldsതിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ ഇടപാടുകളിൽ എൻഫോഴ്സ്മെൻറ് പരിശോധന തുടരവേ ബിനാമികൾ മുങ്ങി. പ്രധാന ബിനാമിയെന്ന് ഇ.ഡി സംശയിക്കുന്ന കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫ്, കോഴിക്കോട് സ്വദേശി റഷീദ് എന്നിവരും ബിനീഷിെൻറ രണ്ട് ഡ്രൈവർമാരും സുഹൃത്തുമാണ് ഒളിവിൽ പോയത്. ബിനീഷിനൊപ്പമിരുത്തി ചോദ്യംചെയ്യാൻ വിളിച്ചതോടെയാണ് എല്ലാവരും മുങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ലത്തീഫ് അടക്കമുള്ളവരുടെ ഫോൺ ദിവസങ്ങളായി സ്വിച്ച് ഓഫാണ്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുകൾക്കും പോലും ലത്തീഫ് എവിടെയാണെന്നറിയില്ല. ലത്തീഫിനോട് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിലെ ഓഫിസിൽ ഹാജരാകാൻ ഇ.ഡി ആവശ്യപ്പെെട്ടങ്കിലും ക്വാറൻറീനിലാണെന്നും രണ്ടുദിവസം സാവകാശം വേണമെന്നുമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഇതിന് ശേഷമാണ് കാണാതായത്. സംസ്ഥാന പൊലീസിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ള ലത്തീഫിന് ഒളിവിൽ പോകാൻ ഇവരുെട സഹായം ലഭിച്ചതായ സംശയവും അന്വേഷണ സംഘത്തിനുണ്ട്.
ലത്തീഫ് അടക്കം ബിനാമികളിൽ പലരും പാർട്ടി ഗ്രാമങ്ങളിൽ അഭയംതേടിയതായാണ് ഇ.ഡിക്ക് ലഭിച്ച വിവരം. ബിനീഷിനെ ഒപ്പമിരുത്തിയുള്ള ചോദ്യംചെയ്യൽ ഒഴിവാക്കലാണ് ലക്ഷ്യം. ബിനീഷ് ഇ.ഡിയുടെ കസ്റ്റഡിയിൽനിന്ന് പുറത്തിറങ്ങിയശേഷം ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയാൽ മതിയെന്ന കണക്കുകൂട്ടലും ഉണ്ട്. അരുവിക്കര വട്ടംകുളം സ്വദേശി അൽ ജസാമിെൻറ സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധിച്ച് വരികയാണ്. തലശ്ശേരി കേന്ദ്രീകരിച്ച് ബിനീഷ് നടത്തുന്ന ബി.കെ 55 എന്ന ക്രിക്കറ്റ് ക്ലബിെൻറ പ്രധാന സാമ്പത്തിക സ്രോതസ്സാണ് അൽ ജസാം. ഗൾഫിലും കേരളത്തിലും ക്രിക്കറ്റ് ക്ലബുകളുണ്ട്. അൽ ജസാമിെൻറ അക്കൗണ്ടിൽനിന്ന് മയക്കുമരുന്ന് കേസിൽ പിടിയിലായ അനൂപിെൻറ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. അടുത്തിടെ നെടുമങ്ങാട്ട് അൽ ജസാമിെൻറ പേരിൽ കോടികളുടെ ഭൂമി ഇടപാട് നടത്തിയതിെൻറ രേഖകൾ റെയ്ഡിൽ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. അൽ ജസാമിെൻറ പേരിലുള്ള ആഡംബര കാറുകളുടെ ഉടമസ്ഥത സംബന്ധിച്ച സംശയവും ഇ.ഡിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.