ജുഡീഷ്യൽ അന്വേഷണനീക്കം നിയമപരമായി നേരിടാൻ ഇ.ഡി
text_fieldsതിരുവനന്തപുരം: ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള സർക്കാർ നീക്കത്തെ നിയമപരമായി നേരിടാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് ജുഡീഷ്യൽ അന്വേഷണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു.
എന്നാൽ, നിയമോപദേശത്തിൽ നിയമവിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് അന്വേഷണം നേരിടാൻ ഇ.ഡി നിയമവഴി തേടുന്നത്. ഇക്കാര്യത്തിൽ അവർ നിയമോപദേശം തേടിയതായാണ് വിവരം. ജുഡീഷ്യൽ അന്വേഷണത്തിന് അനുമതി നൽകുന്നതിൽ തെരഞ്ഞെടുപ്പ് കമീഷെൻറ നിലപാടും നിർണായകമാണ്.
ആക്രമണമാണ് മികച്ച പ്രതിരോധമെന്നനിലയിലാണ് സംസ്ഥാന സർക്കാറിെൻറ നീക്കം. അതിനാലാണ് കേന്ദ്ര ഏജൻസിക്കെതിരെ പരസ്യയുദ്ധം തന്നെ പ്രഖ്യാപിച്ചത്.
കേന്ദ്ര ഏജൻസികൾ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചാൽ നോക്കിനിൽക്കില്ലെന്ന് മന്ത്രി ഐസക് പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കള്ളക്കേസെടുക്കുന്നത് ക്രമസമാധാന പ്രശ്നമാണെന്നും ജനം ഇതിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയാൽ എന്തു ചെയ്യുമെന്നും ചോദിച്ചു. ഇത് സംസ്ഥാന സർക്കാർ രണ്ടും കൽപിച്ചാണെന്നത് വ്യക്തമാക്കുന്നു.
കിഫ്ബി പരിശോധനയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിെനതിരെയും സർക്കാർ കടുത്ത നടപടിക്ക് ഒരുങ്ങുന്നെന്നാണ് വിവരം. ഇതുസംബന്ധിച്ച് എന്ത് നടപടി സ്വീകരിക്കാമെന്ന് പരിശോധിക്കുന്നുണ്ട്. ആസ്ഥാനത്തെത്തി നടത്തിയ പരിശോധനയിലും കിഫ്ബി സി.ഇ.ഒയെ ഉൾപ്പെടെ േചാദ്യം ചെയ്തതിലും രാഷ്ട്രീയം മാത്രമാണെന്നാണ് സർക്കാർ ആരോപണം.
അതിനിടെ വിഷയം രാഷ്ട്രീയ ഒത്തുകളിയാക്കി മാറ്റാൻ യു.ഡി.എഫും ബി.ജെ.പിയും ആരോപണ പ്രത്യാരോപണങ്ങളുമായി സജീവമാണ്. ജുഡീഷ്യൽ അന്വേഷണം തട്ടിപ്പാണെന്നും എല്ലാം സി.പി.എം-ബി.ജെ.പി ഒത്തുകളിയാണെന്നും യു.ഡി.എഫ് ആരോപിക്കുേമ്പാൾ ബി.ജെ.പി അന്വേഷണത്തെ പരിഹസിച്ച് തള്ളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.