അവര്‍ ആദ്യമായി കാടിറങ്ങി; മഹാനഗരത്തിന്‍െറ കാഴ്ചകളിലേക്ക്
text_fieldsതൊടുപുഴ: മഹേഷും രാമനും ഗായത്രിയും ലക്ഷ്മണനുമെല്ലാം ശരിക്കൊന്ന് ഉറങ്ങിയിട്ട് ദിവസങ്ങളായി. ജീവിതത്തിലാദ്യമായി നഗരവും കടലും ട്രെയിനും കപ്പലുമെല്ലാം കാണാന്‍ പോകുകയാണ്.
അതിന്‍െറ ആകാംക്ഷയും കൗതുകവും മനസ്സില്‍ നിറഞ്ഞപ്പോള്‍ ആ കുരുന്നുകള്‍ക്ക് ഉറങ്ങാനായില്ല. കാടിനപ്പുറം ഒരു ലോകമുണ്ടെന്ന് കേട്ടറിവ് മാത്രമുള്ള അവര്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൈപിടിച്ച് കൊച്ചിയെന്ന മഹാനഗരത്തിലേക്ക് ബുധനാഴ്ച പുലര്‍ച്ചെ യാത്ര തിരിച്ചു. ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗവ. ട്രൈബല്‍ എല്‍.പി സ്കൂളിന് ഇന്നത്തെ ദിവസം മറക്കാനാവില്ല. സ്കൂളിന്‍െറ 38 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി അവിടുത്തെ കുട്ടികള്‍ പഠനയാത്ര പോകുകയാണ്, കൊച്ചിയിലേക്ക്. കാട്ടുപാതകളിലൂടെ മാത്രം നടന്നും കാടിനെ മാത്രം അറിഞ്ഞും ശീലിച്ച ഒന്ന് മുതല്‍ നാലുവരെ ക്ളാസുകളിലെ 23 കുട്ടികളാണ് സംഘത്തിലുള്ളത്. ഏഴുപേര്‍ പെണ്‍കുട്ടികളാണ്. കൂട്ടിന് 13 രക്ഷിതാക്കളും അഞ്ച് അധ്യാപകരും. കുട്ടികളില്‍ ഭൂരിഭാഗവും ആദ്യമായാണ് കാടിനു പുറത്തുകടക്കുന്നത്. എസ്.എസ്.എയാണ് യാത്രക്ക് ധനസഹായം നല്‍കുന്നത്. യാത്രയെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ കുട്ടികള്‍ അതീവ ഉത്സാഹത്തിലായിരുന്നെന്ന് അധ്യാപകന്‍ ഷിന്‍ലാല്‍ പറഞ്ഞു.ചൊവ്വാഴ്ച നേരത്തേതന്നെ എല്ലാവരും സ്കൂളില്‍ ഒത്തുചേര്‍ന്നു.
മൂന്ന് മണിയോടെ കാല്‍നടയായി ഇഡ്ഡലിപ്പാറയിലേക്ക്. ദുര്‍ഘട കാട്ടുപാതയിലൂടെ വേദന സഹിച്ച് കുഞ്ഞുകാലുകള്‍ വലിച്ചുവെച്ച് കുട്ടികള്‍ നടന്നു. മൂന്നുതവണ വിഷപ്പാമ്പുകള്‍ക്ക് മുന്നില്‍പെട്ടു. ഇഡ്ഡടലിപ്പാറയില്‍നിന്ന് ജീപ്പില്‍ മൂന്നാറിലത്തെി. രാത്രി എസ്.എസ്.എയുടെ ഓഫിസിലാണ് എല്ലാവരും തങ്ങിയത്. ബുധനാഴ്ച പുലര്‍ച്ചെ 5.30ന് സംഘം പ്രത്യേക ബസില്‍ കൊച്ചിയിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.