ഇടമലക്കുടിയിലെ പൊലീസ് സംഘത്തെ പിന്‍വലിക്കുന്നു
text_fieldsമൂന്നാര്‍: ഇടമലക്കുടിയിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ നിയോഗിച്ച സംഘത്തെ പിന്‍വലിക്കാനൊരുങ്ങുന്നു. മുന്‍ ജില്ല പൊലീസ് മേധാവി എസ്.പി എ.വി. ജോര്‍ജ് നിയോഗിച്ച നാലംഗ സംഘത്തെയാണ് ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍നിന്ന് പിന്‍വലിക്കുന്നത്.
ഇടമലക്കുടിയില്‍ നരബലിയും ശൈശവ വിവാഹങ്ങളും ശിശുമരണങ്ങളും നടക്കുന്നുവെന്ന ആക്ഷേപത്തത്തെുടര്‍ന്നാണ് കുടിയിലെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ മുന്‍ ജില്ല പൊലീസ് മേധാവി പ്രത്യേക സംഘത്തിന് രൂപംനല്‍കിയത്.
ആദിവാസികളുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരെയാണ് പ്രശ്നങ്ങള്‍ നേരിട്ട് പഠിക്കാന്‍ നിയോഗിച്ചത്.
മാസത്തിലൊരിക്കല്‍ ഇടമലക്കുടിയിലെ കുടികളിലത്തെി പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കി ജില്ല പൊലീസ് മേധാവിക്ക് നല്‍കുകയായിരുന്നു ഇവരുടെ ചുമതല.
ആറുമാസത്തിലധികമായി കുടികളില്‍ സന്ദര്‍ശനം നടത്തിയ സംഘം താമസക്കാരുടെ എണ്ണം തിട്ടപ്പെടുത്തുകയും ചെയ്തു. എന്നാല്‍, സംഘത്തിന്‍െറ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴത്തെ ജില്ല പൊലീസ് മേധാവിക്ക് അതൃപ്തി തോന്നിയതാണ് പിരിച്ചുവിടാന്‍ കാരണമെന്നാണ് സൂചന.
എസ്.പിയുടെ പൊലീസ് സംഘം ഇടമലക്കുടിയില്‍ സന്ദര്‍ശനം തുടരുമ്പോഴും ചികിത്സ ലഭിക്കാതെ കുടിയില്‍ ശിശുമരണം നടന്നിരുന്നു. വര്‍ഷങ്ങളായി കുടികളില്‍ സന്ദര്‍ശനം നടത്തുന്ന സംഘത്തെ പിന്‍വലിച്ച് പുതിയ സംഘത്തിന് രൂപംനല്‍കുകയാണ് ലക്ഷ്യമെന്നും വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.