നാടോടി ബാലികക്ക് ക്രൂരമർദനം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsതിരുവനന്തപുരം: ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ നാടോടി ബാലികയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. മൂന്നാഴ്ചക്കുള്ളിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് കമീഷൻ നിർദേശം.
ഞായറാഴ്ച എടപ്പാള്‍ ജങ്ഷനിൽ പാലക്കാട് റോഡിലു ള്ള സി.പി.എം നേതാവ് രാഘവെൻറ കെട്ടിടത്തിന് സമീപമാണ് സംഭവം. മൂന്ന് സ്ത്രീകളും രണ്ട് പെ ണ്കുട്ടികളുമടങ്ങുന്ന നാടോടി സംഘം ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ സ്ഥലത്തെത്തിയ രാഘവന് ഇവരോട് കയര്‍ക്കുകയും സംഘത്തിലുള്ള ലക്ഷ്മിയെ മർദിക്കുകയുമായിരുന്നു.
ആക്രി സാധനങ്ങളടങ്ങിയ ചാക്ക് രാഘവൻ ആഞ്ഞ് വീശുന്നതിനിടെ ബാലികയുടെ നെറ്റിയില്‍ ചാക്കിനകത്തുണ്ടായിരുന്ന ഇരുമ്പ് കഷ്ണം തുളച്ച് കയറുകയായിരുന്നു. നെറ്റിയില്‍ മുറിവേറ്റ 11 വയസ്സുള്ള നാടോടി ബാലികയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി.
സംഘത്തിലെ 12 വയസ്സുകാരിയെ മലപ്പുറം ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് മുന്നില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഹാജരാക്കി. സംഭവത്തിൽ അറസ്റ്റിലായ രാഘവന്, വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം എടപ്പാള്‍ ഏരിയ കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമസമിതി മലപ്പുറം ജില്ല ട്രഷററുമാണ്.
വര്‍ഷങ്ങളായി ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന ഈ സംഘം മൂതൂരില്‍ സ്വകാര്യ ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമീഷന് സ്വമേധയാ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.