കൊടും ദുരന്തത്തിലേക്ക് ഉണർന്ന് എടവണ്ണ
text_fieldsമഞ്ചേരി: ഒരു കുടുംബത്തിലെ നാലുപേർ മരിച്ചെന്ന ദുരന്തവാർത്ത കേട്ടാണ് എടവണ്ണ വെള്ളി യാഴ്ച ഉറക്കമുണർന്നത്. കുണ്ടുതോട്ടിലെ യൂനുസ് ബാബുവും ഭാര്യയും രണ്ട് മക്കളുമാണ ് വീട് തകർന്ന് മരിച്ചത്. മഞ്ചേരിയിൽ ചുമട്ടുതൊഴിലാളിയായ യൂനുസ് പുതുതായി നിർമിച്ച വീടാണ് കനത്ത മഴയിൽ പൂർണമായും തകർന്നത്. വ്യാഴാഴ്ച വൈകീട്ടോടെ തന്നെ പരിസരത്ത് വെള്ളമെത്തിയിരുന്നു. പ്രദേശവാസികളോട് ബന്ധുവീടുകളിലേക്ക് മാറാൻ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് യൂനുസിെൻറ ഉപ്പയും ഉമ്മയും വണ്ടൂരിലെ ബന്ധുവീട്ടിലേക്ക് മാറി. വെള്ളിയാഴ്ച രാവിലെ ഇവരും മാറാനിരിക്കെയാണ് വിധി വില്ലനായത്.
പുതിയ വീടിനോടുചേർന്ന തറവാട് വീട്ടിലാണ് യൂനുസിെൻറ കുടുംബം താമസിച്ചിരുന്നത്. ശനിയാഴ്ച മണ്ണാർക്കാട്ട് ഇവരുടെ കുടുംബസംഗമം നടക്കാനിരിക്കുകയായിരുന്നു. ഇതിൽ അവതരിപ്പിക്കാനുള്ള കലാപരിപാടികളുടെ അവസാനവട്ട തയാറെടുപ്പിലായിരുന്നു കുട്ടികൾ. താഴത്തെ നിലയിൽ വെള്ളം കയറുമെന്നതിനാൽ മുകളിലെ രണ്ടു മുറികളിലാണ് ഇവർ കിടന്നത്. രണ്ട് ആൺമക്കൾ ഒരു മുറിയിലും യൂനുസും ഭാര്യയും രണ്ട് ചെറിയ കുട്ടികളും മറ്റൊരു മുറിയിലുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.