എടയാര്‍ മലിനീകരണ പ്രശ്നം; പരിസ്ഥിതി പ്രവർത്തകർ ഹൈകോടതിയെ സമീപിക്കും
text_fieldsആലുവ: എടയാര്‍ വ്യവസായ മേഖലയിലെ മലിനീകരണ പ്രശ്നവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ (പി.സി.ബി) പരിസ്ഥിതി പ്രവർത്തകർ ഹൈകോടതിയെ സമീപിക്കാനൊരുങ്ങുന്നു.
മലിനീകരണം നിയന്ത്രിക്കാനെടുത്ത തീരുമാനങ്ങൾ പോലും നടപ്പാക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍നിന്ന് പുറത്തുവിടുന്ന, അസഹ്യമായ ദുര്‍ഗന്ധവും മാരകമായ ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുന്ന പുകയുംകൊണ്ട് സമീപ്രദേശങ്ങളിലെ ജനവാസ മേഖല തുടര്‍ച്ചയായി അതികഠിനമായ പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ജനങ്ങള്‍ ഗുരുതരമായ ശ്വാസതടസ്സം മുതല്‍ അർബുദം വരെയുള്ള രോഗങ്ങള്‍ക്ക് കൂടുതല്‍ അടിപ്പെട്ടുകൊണ്ടിരിക്കുകയാണ്. അനുദിനം വർധിച്ചു വരുന്ന പ്രതിസന്ധിക്ക് പരിഹാരം തേടി ശ്രീമന്‍ നാരായണന്, എന്‍.രാമചന്ദ്രന്, എ.എ. മുഹമ്മദലി തുടങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ ജില്ല കലക്ടറോട് പ്രശ്നപരിഹാരത്തിന് റഗുലേറ്റര്‍ കം ബ്രിഡ്ജ് പരിസരം സന്ദര്‍ശിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. അസഹ്യമായ ദുര്ഗന്ധത്തിെൻറയും വായുമലിനീകരണത്തിെൻറയും തീവ്രത നേരിട്ടു മനസ്സിലാക്കി നടപടി കൈക്കൊള്ളണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.
എന്നാൽ, മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെ ഇക്കാര്യത്തിന് കലക്ടര്‍ക്ക് നിർദേശം നല്‍കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ ഹൈകോടതിയെ സമീപിച്ചു. ആവശ്യം അംഗീകരിച്ച കോടതി എത്രയും വേഗം പ്രശ്നം പരിഹരിക്കാന്‍ കലക്ടര്‍ക്ക് നിർദേശം നല്കി. ഇതിെൻറ അടിസ്ഥാനത്തില്‍ കലക്ടറേറ്റിൽ നടന്ന ഹിയറിങ്ങിൽ പരാതിക്കാരില്‍നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചു.
എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിക്കന്‍ വേസ്റ്റ് പ്രോസസിങ് യൂനിറ്റ്, ബോണ്‍ പ്രോസസിങ് യൂനിറ്റ്, ഫിഷ് പ്രോസസിങ് യൂനിറ്റ് തുടങ്ങിയ കമ്പനികളില്‍നിന്ന് ഉയരുന്ന ദുര്‍ഗന്ധത്തിന് ശാശ്വത പരിഹാര സംവിധാനങ്ങള്‍ ഒരുക്കുന്നതുവരെ പ്രവര്‍ത്തനം നിര്‍ത്തിെവക്കണമെന്ന് യോഗത്തില്‍ പരാതിക്കാര്‍ ആവശ്യപ്പെട്ടു. ഹിയറിങ്ങിലെ ചര്‍ച്ചകള്‍ക്കും വിവരശേഖരണങ്ങള്‍ക്കും ശേഷം ഹൈകോടതി ഉത്തരവ് നടപ്പാക്കേണ്ടതിെൻറ ഭാഗമായി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കലക്ടര്‍ ഏഴിന നടപടികള്‍ക്ക് ഉത്തരവ് നൽകി.
ഉത്തരവനുസരിച്ച് പ്രശ്നപരിഹാരത്തിന് സംവിധാനങ്ങളൊരുക്കാന്‍ മൂന്നു മാസം സമയമാണ് കമ്പനി യൂനിറ്റുകള്‍ക്ക് കലക്ടര്‍ അനുവദിച്ചിട്ടുള്ളത്. എന്നാൽ, ഉത്തരവു പ്രകാരമുള്ള സമയംകഴിഞ്ഞ് നാളുകളായിട്ടും നടപടിയെടുത്തതായിട്ടുള്ള അറിയിപ്പൊന്നും പി.സി.ബിയുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ലെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.