Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാഭ്യാസ കലണ്ടർ...

വിദ്യാഭ്യാസ കലണ്ടർ അംഗീകരിച്ചു;  എല്ലാ വിദ്യാർഥികൾക്കും എ പ്ലസ്​ ലക്ഷ്യം 

text_fields
bookmark_border
വിദ്യാഭ്യാസ കലണ്ടർ അംഗീകരിച്ചു;  എല്ലാ വിദ്യാർഥികൾക്കും എ പ്ലസ്​ ലക്ഷ്യം 
cancel

തി​രു​വ​ന​ന്ത​പു​രം: 2018--19 അ​ക്കാ​ദ​മി​ക് വ​ര്‍ഷം മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ള്‍ക്കും എ ​പ്ല​സ് എ​ന്ന ല​ക്ഷ്യം മു​ന്‍നി​ര്‍ത്തി  എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രു​ടെ പ​ഠ​ന​പ്ര​യാ​സം പ​രി​ഹ​രി​ക്കാ​ൻ ശാ​സ്ത്രീ​യ ഇ​ട​പെ​ട​ലി​ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തീ​രു​മാ​നി​ച്ചു. 201 പ്ര​വൃ​ത്തി​ദി​നം ഉ​ള്‍പ്പെ​ടു​ത്തി ഈ ​വ​ര്‍ഷ​ത്തെ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ന് അം​ഗീ​കാ​രം ന​ൽ​കി. ആ​റാം പ്ര​വൃ​ത്തി​ദി​ന​മ​ല്ലാ​ത്ത എ​ട്ട്​ ശ​നി​യാ​ഴ്ച​ക​ൾ പ്ര​വൃ​ത്തി​ദി​ന​മാ​യി കൂ​ട്ടി​ച്ചേ​ര്‍ത്തു. സ്​​കൂ​ൾ ജൂ​ണ്‍ ഒ​ന്നി​ന് തു​റ​ക്കും.2019 ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം ന​ട​ക്കു​ന്ന മോ​ഡ​ൽ പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും കു​ട്ടി​ക​ള്‍ക്ക് ഓ​രോ വി​ഷ​യ​ത്തി​ലും  പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കു​ക. മോ​ഡ​ൽ പ​രീ​ക്ഷ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി പ​ഠ​ന​പ്ര​യാ​സം നേ​രി​ടു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ഫെ​ബ്രു​വ​രി 15 മു​ത​ൽ  28 വ​രെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കും.   

വ​ര്‍ഷാ​വ​സാ​ന പ​രീ​ക്ഷാ ത​യാ​റെ​ടു​പ്പി​ന് പാ​ഠ്യേ​ത​ര പ്ര​വ​ര്‍ത്ത​നം ഡി​സം​ബ​ർ 31ന് ​മു​മ്പ് പൂ​ര്‍ത്തി​യാ​ക്കും. ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ പ​രീ​ക്ഷ​ക​ള്‍ക്ക്  മു​ന്‍തൂ​ക്കം ന​ൽ​കും. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ഡി​സം​ബ​ർ അ​ഞ്ചു​മു​ത​ൽ ഒ​മ്പ​തു​വ​രെ ആ​ല​പ്പു​ഴ​യി​ൽ  ന​ട​ക്കും. സെ​പ്റ്റം​ബ​റി​ൽ സ്കൂ​ൾ​ത​ല ക​ലോ​ത്സ​വം പൂ​ര്‍ത്തി​യാ​ക്കും.  ഒ​ക്ടോ​ബ​റി​ൽ സ​ബ്ജി​ല്ലാ​ത​ല​ത്തി​ലും  ന​വം​ബ​ർ ആ​ദ്യ​വാ​രം ജി​ല്ലാ​ത​ല​ത്തി​ലും ക​ലോ​ത്സ​വം പൂ​ര്‍ത്തി​യാ​ക്കും.

ശാ​സ്ത്രോ​ത്സ​വം ന​വം​ബ​ർ ഒ​മ്പ​ത്​ മു​ത​ൽ  11വ​രെ​യാ​ണ്. ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ എ​ൽ.​പി സ്കൂ​ൾ ത​ല മ​ത്സ​രം സ​ബ്ജി​ല്ലാ ത​ല​ത്തി​ലും യു.​പി സ്കൂ​ൾ ത​ല മ​ത്സ​രം ജി​ല്ലാ​ത​ല​ത്തി​ലും അ​വ​സാ​നി​പ്പി​ക്കും.  ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ഡ​റി സ്കൂ​ൾ ത​ല​ത്തി​ലു​ള്ള  വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മാ​യി​രി​ക്കും സം​സ്ഥാ​ന​ത​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. സ​ർ​ഗോ​ത്സ​വം ഡി​സം​ബ​ർ 27മു​ത​ൽ  30 വ​രെ​യാ​ണ്.
ഒ​ന്നാം പാ​ദ​വാ​ര്‍ഷി​ക പ​രീ​ക്ഷ ആ​ഗ​സ്​​റ്റ്​  30ന്​ ​തു​ട​ങ്ങും. ര​ണ്ടാം പാ​ദ​വാ​ര്‍ഷി​ക പ​രീ​ക്ഷ ഡി​സം​ബ​ർ 12 മു​ത​ൽ  20വ​രെ. ഒ​ന്നു​മു​ത​ൽ ഒ​മ്പ​തു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വാ​ര്‍ഷി​ക പ​രീ​ക്ഷ ഫെ​ബ്രു​വ​രി മൂ​ന്നാം വാ​ര​വും  എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വാ​ര്‍ഷി​ക പ​രീ​ക്ഷ മാ​ര്‍ച്ച് ആ​റ്​ മു​ത​ൽ  25വ​രെ​യും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala newsmalayalam newsSchool calender
News Summary - Education calender-Kerala news
Next Story