ക്രൂരപീഡനത്തിനിരയായ കുഞ്ഞിൻെറ സഹോദരങ്ങൾക്ക് വിദ്യാഭ്യാസവും നിഷേധിച്ചു
text_fieldsകാളികാവ്/മലപ്പുറം: പൂങ്ങോട് കാവുങ്ങൽ നാല് സെൻറ് കോളനിയില്‍ ഭക്ഷണവും ചികിത്സയും ല ഭിക്കാതെ ക്രൂരപീഡനത്തിനിരയായ മൂന്നര വയസ്സുകാരിയുടെ സഹോദരങ്ങൾക്ക് രക്ഷിതാക്ക ള്‍ വിദ്യാഭ്യാസവും നിഷേധിച്ചു. ഒമ്പതുവയസ്സുകാരനായ ആൺകുട്ടിയും ആറുവയസ്സുള്ള പെ ൺകുട്ടിയുമാണ് അംഗൻവാടിയിൽപോലും പോയിട്ടില്ലെന്ന് ചൈൽഡ് ലൈൻ അധികൃതരോട് പറഞ്ഞത്.
മൂത്തകുട്ടിയെ നേരത്തെ വണ്ടൂരിനടുത്ത് ബദല്‍ സ്കൂളില്‍ ചേര്‍ത്തിരുന്നെങ്കിലും അസുഖമാണെന്ന് പറഞ്ഞ് പഠനം നിര്‍ത്തി. തുടര്‍ന്ന് രക്ഷിതാക്കള്‍ പഠിക്കാൻ വിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശാരീരികവൈകല്യമുള്ള മൂന്നര വയസ്സുകാരിയെയാണ് മുത്തശ്ശി ക്രൂരമായി മര്‍ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തത്. ശരീരത്തില്‍ പലയിടത്തും മർദനമേറ്റ പാടുകളുണ്ടായിരുന്നു. കഴിഞ്ഞദിവസം കരച്ചിൽ കേട്ട അയൽക്കാരാണ് ചൈൽഡ് ലൈനിൽ വിളിച്ചറിയിച്ചത്. തുടർന്ന് പൊലീസും സ്ഥലത്തെത്തി. മാതാവിനെയും രണ്ട് വയസ്സുള്ള കുഞ്ഞടക്കം നാല് മക്കളെയും ചൈൽഡ് ലൈൻ പ്രവർത്തകർ കഴിഞ്ഞദിവസം വീട്ടിൽനിന്ന് മാറ്റിയിരുന്നു. മൂന്നര വയസ്സുകാരിയെ ശിശുപരിപാലന കേന്ദ്രത്തിലും മൂത്ത രണ്ട് കുട്ടികളെ ബാലമന്ദിരത്തിലുമാണാക്കിയത്.
മാതാവിനെയും രണ്ട് വയസ്സുള്ള കുഞ്ഞിനെയും മഹിളാമന്ദിരത്തിലേക്കയച്ചു. ദരിദ്രകുടുംബം നാട്ടുകാരുടെ സഹായത്തോടെയാണ് ജീവിക്കുന്നത്. എന്നാൽ, ശാരീരിക വൈകല്യമുള്ള കുഞ്ഞ് വീട്ടിലുള്ള കാര്യം അധികമാർക്കുമറിയില്ലായിരുന്നു. പോഷകാഹാരം ലഭിക്കാത്ത ഈ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുമുണ്ട്. സി.ഡി.എസ് അധികൃതരോ ആരോഗ്യ വകുപ്പോ ഇക്കാര്യത്തില്‍ ശ്രദ്ധിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചശേഷമാകും തുടർ നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.