Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാഭ്യാസത്തിന്​...

വിദ്യാഭ്യാസത്തിന്​ സംവിധാനമൊരുക്കേണ്ടത്​ സർക്കാർ ഉത്തരവാദിത്തം -സാദിഖലി തങ്ങൾ

text_fields
bookmark_border
വിദ്യാഭ്യാസത്തിന്​ സംവിധാനമൊരുക്കേണ്ടത്​ സർക്കാർ ഉത്തരവാദിത്തം -സാദിഖലി തങ്ങൾ
cancel
camera_alt

ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ​ന​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം പാ​ണ​ക്കാ​ട്​ ഹാ​ളി​ൽ ന​ട​ന്ന സ​മ​ര പ്ര​ഖ്യാ​പ​ന ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ മു​സ്​​ലിം ലീ​ഗ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ്‌ ത​ങ്ങ​ൾ വി​കാ​രി ജ​ന​റ​ൽ ഫാ​ദ​ർ യൂ​ജി​ൻ പെ​രേ​ര​യെ ഹ​സ്ത​ദാ​നം ചെ​യ്യു​ന്നു. അ​ഡ്വ. എ.​കെ. മു​സ്ത​ഫ, മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​റോ​ബി​ൻ​സ​ൺ ഡേ​വി​ഡ് ലൂ​ഥ​ർ, വി.​എ​സ്. ശി​വ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​മീ​പം

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സം മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്നും അ​തി​ന്​ സം​വി​ധാ​ന​മൊ​രു​ക്കേ​ണ്ട​ത്​ സ​ർ​ക്കാ​റു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും പാ​ണ​ക്കാ​ട്​ ​ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ​ന​ക്കെ​തി​രെ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ​മി​തി സം​ഘ​ടി​പ്പി​ച്ച സ​മ​ര​പ്ര​ഖ്യാ​പ​ന ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ങ്ങ​ൾ ഇ​ത്ര​യൊ​ക്കെ പ​ഠി​ച്ചാ​ൽ മ​തി​യെ​ന്നും സൗ​ക​ര്യ​മൊ​രു​ക്കി​ല്ലെ​ന്നു​മു​ള്ള വി​കാ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന​ത്​ അ​ങ്ങേ​യ​റ്റം നീ​തി​നി​ഷേ​ധ​മാ​ണ്. സ​ർ​ക്കാ​ർ പ​ല പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തു​​ന്നു​​​ണ്ടെ​ങ്കി​ലും ഒ​ന്നും ന​ട​പ്പാ​ക്കു​ന്നി​ല്ല. ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ യോ​ജി​ച്ച പ്ര​ക്ഷോ​ഭ​വും കൂ​ട്ടാ​യ നീ​ക്ക​വും അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ഗ​സ്റ്റ്​ 21ന്​ ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സു​ക​ൾ​ക്ക്​ മു​മ്പി​ൽ ധ​ർ​ണ, സെ​പ്​​റ്റം​ബ​ർ 30ന്​ ​മ​ല​പ്പു​റ​ത്ത്​ ബ​ഹു​ജ​ന സം​ഗ​മം എ​ന്നി​വ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ മു​ണ്ടു​പാ​റ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ത്തീ​ൻ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ഫാ​ദ​ർ യൂ​ജി​ൻ പെ​രേ​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ലൂ​ഥ​റ​ൻ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​റോ​ബി​ൻ​സ​ൺ ഡേ​വി​ഡ് ലൂ​ഥ​ർ, മു​ൻ മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ർ, സ​ഹീ​ദ് മു​സ​ലി​യാ​ർ (സ​മ​സ്ത), അ​ൽ അ​മീ​ൻ ബീ​മാ​പ​ള്ളി (കെ.​എ​ൻ.​എം), ശ​ഹീ​ർ മൗ​ല​വി (ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി), പ്ര​ഫ. കെ.​എ. ഹാ​ഷിം (എം.​ഇ.​എ​സ് ) ഡോ. ​പി. ഉ​ണ്ണീ​ൻ (എം.​എ​സ്.​എ​സ്), പ്ര​ഫ. റ​ഷീ​ദ് (മെ​ക്ക), നാ​സ​ർ ക​ട​യ​റ (മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ ), ഡോ. ​പി. ന​സീ​ർ (എം.​ഇ.​എം), ഫൈ​സ​ൽ ഖാ​ൻ (നൂ​റു​ൽ ഇ​സ്‌​ലാം), ക്രെ​സ​ന്റ് മു​ഹ​മ്മ​ദ​ലി, സു​ബൈ​ർ നെ​ല്ലി​ക്കാ​പ​റ​മ്പ്, ന​ടു​ക്ക​ണ്ടി അ​ബൂ​ബ​ക്ക​ർ, നി​സാ​ർ ഒ​ള​വ​ണ്ണ, എ.​കെ. മു​സ്ത​ഫ, മു​സ്‌​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്റ്‌ ബീ​മാ​പ​ള്ളി റ​ഷീ​ദ്, ഖ​ലീ​ൽ റൂ​ബി, നാ​സ​റു​ദ്ദീ​ൻ മു​ള​യ​ങ്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ണ്‍ എ​യ്​​ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫീ​സ് നി​ശ്ച​യി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​ത് പു​നഃ​പ​രി​ശോ​ധി​ക്കു​ക, കെ.​ഇ.​ആ​ര്‍ നി​ബ​ന്ധ​ന​ക്ക് വി​രു​ദ്ധ​മാ​യി അ​ണ്‍ എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് കെ​ട്ടി​ട നി​കു​തി നി​ശ്ച​യി​ച്ച​ത്​ എ​ടു​ത്തു​ക​ള​യു​ക, സ്ഥാ​പ​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നും നി​ല​വി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് അം​ഗീ​കാ​രം പു​തു​ക്കാ​നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, വി​വി​ധ ഗ്രാ​ന്റു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ്​ പ്ര​തി​ഷേ​ധം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sadik Ali Shihab Thangal
News Summary - Education is government's responsibility - Sadik Ali Shihab Thangal
Next Story