വിദ്യാഭ്യാസ വായ്പ ഗവേഷകയെ വരിഞ്ഞുമുറുക്കുന്നു
text_fieldsതൃശൂർ: എംബഡഡ് സിസ്റ്റം വെരിഫിക്കേഷനിൽ സ്കോളർഷിപ്പോടെ ജർമനിയിൽ ഗവേഷക വിദ്യാർഥിനിയായ തൃശൂർ പട്ടിക്കാട് പനക്കമണ്ണേൽ കെ. ചന്ദ്രെൻറ മകൾ സി. നീതുവിെൻറ വിദ്യാഭ്യാസ വായ്പയുടെ കഥ കേട്ടാൽ കൊള്ളപ്പലിശക്കാർപോലും നാണിക്കും. പൊതുമേഖല ബാങ്കായ എസ്.ബി.െഎയിൽനിന്ന് വായ്പയെടുത്തത് 5.44 ലക്ഷം രൂപ. നാല് ലക്ഷം തിരിച്ചടച്ചു. അതിനിെട ജപ്തി നോട്ടീസ് കിട്ടി ബാങ്കിൽ ചെന്നപ്പോൾ പറയുന്നു, തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാൽ ഉടൻ 10 ലക്ഷത്തോളം രൂപ അടച്ചില്ലെങ്കിൽ വസ്തു ജപ്തി ചെയ്യുമെന്ന്. നാലര ലക്ഷം അടച്ചത് പലിശയിലേക്കാണ് പോയതേത്ര.
ബി.ടെക് പഠനത്തിന് 2008ലാണ് നീതു തൃശൂർ പീച്ചി എസ്.ബി.െഎ ശാഖയിൽനിന്ന് 5.44 ലക്ഷം രൂപ വായ്പയെടുത്തത്. പലിശ അതത് കാലത്ത് ചന്ദ്രൻ അടച്ചുകൊണ്ടിരുന്നു. 2013ലാണ് നീതു ബി.ടെക് കഴിഞ്ഞത്. പിന്നീട് എം.ടെക്കിന് സേലത്ത് ചേർന്നു.
വിദ്യാഭ്യാസ വായ്പയാണ് എടുത്തതെങ്കിലും വസ്തു ഇൗട് വേണമെന്ന് ബാങ്ക് ആവശ്യെപ്പട്ടപ്പോൾ 1.18 ഏക്കർ പുരയിടത്തിെൻറ പ്രമാണം െകാടുത്തു. വിദ്യാഭ്യാസ വായ്പക്ക് ഇൗട് വേണ്ട എന്ന് വ്യവസ്ഥയുണ്ടല്ലോയെന്ന് ചോദിച്ചപ്പോൾ അത് കിട്ടിയാലേ വായ്പ നൽകൂ എന്നായിരുന്നു മറുപടി. നീതു എം.ടെക്കിന് പഠിക്കുേമ്പാഴാണ് ബാങ്കിെൻറ ജപ്തി നോട്ടീസ് കിട്ടിയത്. പിതാവ് ചന്ദ്രൻ പരാതിയുമായി കോടതിയിലെത്തി. കക്ഷിയെ കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് തൃശൂർ മുൻസിഫ് കോടതി ഉത്തരവിട്ടു. അതോടെ ബാങ്ക് ബ്ലേഡ് കമ്പനി മുതലാളിയെപ്പോലെ വിരട്ടാൻ തുടങ്ങി.
പഠിക്കുന്നത്് മാനേജ്മെൻറ് സ്ഥാപനമായതിനാൽ വായ്പയുടെ പലിശ ഇളവിന് നീതുവിന് അർഹതയില്ല എന്ന് ബാങ്ക് വാദിച്ചു. തങ്ങൾ നാല് ലക്ഷത്തോളം രൂപ പലിശ അടച്ചിട്ടുണ്ടെന്ന് ബോധിപ്പിക്കാൻ ബാങ്കിൽ എത്തിയപ്പോൾ പേക്ഷ, അവർ തകിടം മറിഞ്ഞു. അടച്ച നാല് ലക്ഷത്തിൽ കുറേ പലിശ സബ്സിഡി ഇനത്തിൽ വന്നതാണെന്നായി. പേക്ഷ, അത് എത്രയെന്ന് വ്യക്തമാക്കാൻ ബാങ്ക് തയാറായില്ല. നീതുവിന് ബാങ്ക് കൊടുത്ത സ്റ്റേറ്റ്മെൻറിൽ അക്കാര്യം കാണിച്ചിട്ടുമില്ല. നീതു ബാങ്കിനെതിെര കൊടുത്ത കേസ് വാദിക്കാൻ സ്വകാര്യ അഭിഭാഷകനെയാണ് ചുമതലപ്പെടുത്തിയത്. അതിെൻറ വക്കീൽ ഫീസ് എന്ന പേരിൽ 1.20 ലക്ഷം രൂപ കൂടി തിരിച്ചടക്കാനുള്ളതിെൻറ കൂട്ടത്തിൽപ്പെടുത്തി പാസ് ബുക്കിൽ അടിച്ചുകൊടുക്കുകയും ചെയ്തു!.
നാട്ടിൽ വരുേമ്പാഴെല്ലാം നീതു ദിനേനയെന്നോണം കയറിച്ചെല്ലുന്ന ഒരേയൊരു ഇടം പീച്ചി എസ്.ബി.െഎ ശാഖയാണ്. ഇതിനിെട ഒരു അദാലത്തിന് ഹാജരായി. അടച്ച പലിശ വകവെച്ച് ബാക്കി തിരിച്ചടക്കാൻ അവസരം ഒരുക്കണമെന്ന് അഭ്യർഥിച്ചു. ബാങ്ക് വഴങ്ങിയില്ല. അടച്ചുതീർത്ത പലിശക്ക് പുറമെ 6.64 ലക്ഷം രൂപ കൂടി അടക്കണമെന്നായി ബാങ്ക്. ഒരു ഇളവ് അനുവദിച്ചു-അഞ്ച് ലക്ഷം രൂപ ഒന്നിച്ചടച്ചാൽ വായ്പ അവസാനിപ്പിക്കാം. പേക്ഷ, ഒറ്റത്തവണ അടച്ചുതീർക്കണം. ആകെയുള്ള വസ്തുവിെൻറ പ്രമാണം ബാങ്കിലിരിക്കുേമ്പാൾ ചന്ദ്രന് എവിടെനിന്ന് പണമുണ്ടാക്കാൻ?.
ഇപ്പോൾ ബാങ്കിനെ സമീപിക്കുേമ്പാൾ കേസിനെപ്പറ്റി പറഞ്ഞ് പേടിപ്പിക്കുകയാണ്. കേസുമായി മുന്നോട്ടുപോയാൽ ഒരു ഇളവും തരില്ല; മാത്രമല്ല, അതിന് വരുന്ന ചെലവ് മുഴുവൻ ബാധ്യതയിലേക്ക് മാറ്റുമേത്ര. ഇത്തരം കേസുകളിൽ ബാങ്ക് പറയുന്നതേ കോടതിയിൽ നിലനിൽക്കൂ എന്ന ‘ഒാർമപ്പെടുത്തൽ’ കൂടിയുണ്ട്. പഠനം അവസാനിപ്പിച്ചാലോ എന്നാണിപ്പോൾ നീതുവിെൻറ ആലോചന. മൂത്ത സഹോദരൻ കേരള സർവകലാശാലയിൽ നാടൻകലയിൽ ഗവേഷക വിദ്യാർഥിയാണ്.
മാതാവ് അർബുദ ബാധിതയാണ്. പട്ടാളത്തിൽ സേവിച്ചുണ്ടാക്കിയ സമ്പാദ്യം മക്കളുടെ ഭാവി മെച്ചപ്പെടുത്താൻ നീക്കിവെച്ചുവെന്ന കുറ്റമേ വയോധികനായ ചന്ദ്രൻ ചെയ്തിട്ടുള്ളൂ. ‘ഇതിൽനിന്ന് എങ്ങനെ തലയൂരും’ - വഴി അന്വേഷിച്ച് നടക്കുകയാണ് ഇൗ പിതാവും മകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.