വിദ്യാഭ്യാസ വായ്പ: കുട്ടികളോട് മുഖംതിരിച്ച് സ്വകാര്യബാങ്കുകൾ
text_fieldsപാലക്കാട്: വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിൽ അലംഭാവം പാടില്ലെന്ന് റിസർവ് ബാങ്കിെൻറ കർശന നിർദേശമുണ്ടായിട്ടും പാലക്കാട് ജില്ലയിൽ ഒരു ചില്ലിക്കാശു പോലും അനുവദിക്കാതെ 11 സ്വകാര്യ ബാങ്കുകൾ. ജില്ലയിൽ ശാഖകളുള്ള മൂന്ന് ദേശസാൽകൃത ബാങ്കുകളും വായ്പക്കായി സമീപിച്ച വിദ്യാർഥികേളാട് മുഖം തിരിച്ചതായി ബാങ്കിങ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജില്ലതല ബാങ്കിങ് അവലോകന യോഗത്തിൽ ആർ.ബി.െഎ അധികൃതരിൽനിന്ന് ഇൗ ബാങ്കുകൾക്കെതിരെ രൂക്ഷവിമർശനമാണുണ്ടായത്.
വിദ്യാഭ്യാസവായ്പ അനുവദിക്കരുതെന്ന് മേലധികാരികളിൽനിന്ന് നിർദേശമുണ്ടോയെന്ന് റിസർവ് ബാങ്ക് പ്രതിനിധി ഹർലിൻ ഫ്രാൻസിസ് ചിറമ്മൽ ചോദിച്ചു. കാത്തലിക് സിറിയൻ, സിറ്റി യൂനിയൻ, എച്ച്.ഡി.എഫ്.സി, െഎ.സി.െഎ.സി.െഎ, ഇൻഡസ് ഇൻഡ്, കൊട്ടക് മഹീന്ദ്ര, കരൂർ വൈശ്യ, ലക്ഷ്മി വിലാസ്, തമിഴ്നാട് മർക്കൈൻറൽ, ആക്സിസ്, കർണാടക ബാങ്ക് എന്നിവയാണ് വിദ്യാഭ്യാസ വായ്പയോട് പൂർണമായും മുഖംതിരിച്ചത്. ദേശസാൽകൃത ബാങ്കുകളായ ബാങ്ക് ഒാഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയും സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിൽപ്പെട്ട ബാങ്ക് ഒാഫ് മൈസൂരും വിദ്യാർഥികൾക്ക് വായ്പ നൽകാൻ ൈവമനസ്യം കാണിച്ചതായി 2016 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാംപാദ റിപ്പോർട്ടിൽ പറയുന്നു.
ജില്ലയിൽ കാത്തലിക് സിറിയൻ ബാങ്കിന് 16ഉം എച്ച്.ഡി.എഫ്.സി, െഎ.സി.െഎ.സി.െഎ എന്നിവക്ക് 12ഉം ശാഖകളുണ്ട്. ഒരാൾപോലും വിദ്യാഭ്യാസ വായ്പ ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചില്ലെന്നാണ് ബാങ്കുകൾ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. വായ്പ തേടിയെത്തുന്ന വിദ്യാർഥികളെ ദേശസാൽകൃത ബാങ്കുകളിലേക്കയച്ച സംഭവങ്ങളുമുണ്ട്. ആർ.ബി.െഎ ഉത്തരവ് കാറ്റിൽപറത്തിയാണ് വിദ്യാർഥികളെ സ്വകാര്യ ബാങ്കുകൾ നിർദയം മടക്കിയയക്കുന്നത്. പാലക്കാട് ജില്ലയിൽ എറ്റവുമധികം വിദ്യാഭ്യാസ വായ്പ അനുവദിച്ചത് ലീഡ് ബാങ്കായ കാനറ ബാങ്കാണ്. രണ്ടും മൂന്നും സ്ഥാനത്ത് യഥാക്രമം എസ്.ബി.ടി.യും എസ്.ബി.െഎയുമാണ്. ഭൂരിപക്ഷം ബാങ്കുകളും വിദ്യാർഥികളോട് മുഖം തിരിക്കുന്നതിനാൽ മൂന്നാംപാദത്തിൽ ജില്ലയിൽ വിദ്യാഭ്യാസ വായ്പ ടാർജറ്റിെൻറ ആറ് ശതമാനം മാത്രമാണ് നേടാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.