സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ഭിന്നലിംഗക്കാരിലേക്കും
text_fieldsതിരുവനന്തപുരം: സാക്ഷരതാ പ്രവര്‍ത്തനം ഭിന്നലിംഗക്കാരിലേക്ക് വ്യാപിപ്പിച്ച് സംസ്ഥാന സാക്ഷരത മിഷന്‍െറ പുതിയ ചുവട്. ഇവര്‍ക്കായി 2017 ഫെബ്രുവരിയില്‍ സാക്ഷരത-തുല്യത ക്ളാസുകള്‍ക്ക് തുടക്കം കുറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷരത മിഷന്‍ ആരംഭിച്ചു.ആദ്യഘട്ടമായി ഭിന്നലിംഗക്കാരുമായി ബന്ധപ്പെട്ട വിദഗ്ധരെയും ഗുണഭോക്താക്കളുടെ പ്രതിനിധികളുടെയും ആലോചനയോഗം ചേര്‍ന്നുകഴിഞ്ഞു.
ഭിന്നലിംഗക്കാരെ സംബന്ധിച്ച വിവരശേഖരണവും ഇതിന്‍െറ ആദ്യഘട്ടത്തില്‍ നടത്തും. ഭിന്നലിംഗക്കാര്‍ക്ക് സമൂഹത്തിലെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ഇവരുടെ ആവശ്യങ്ങള്‍ ജനശ്രദ്ധയില്‍പെടുത്തുന്നതിനും കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമുള്ള ഗുണഭോക്താക്കളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഈമാസം 28ന് സംസ്ഥാനതല സെമിനാര്‍ എറണാകുളം കേന്ദ്രീകരിച്ച് സംഘടിപ്പിക്കും.
കേരളത്തിലെ എല്ലാ ജില്ലകളിലും സാക്ഷരതാമിഷന്‍െറ നേതൃത്വത്തില്‍ ജില്ലാതലങ്ങളിലുള്ള ട്രാന്‍സ്ജെന്‍ഡേഴ്സിന്‍െറ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി ആലോചനയോഗവും സംഘാടകസമിതിയോഗവും ഡിസംബര്‍ ഒന്നുമുതല്‍ 15 വരെ നടത്തും. കേരളത്തിലെ ഭിന്നലിംഗക്കാരെ സംബന്ധിച്ചും അവരുടെ വിദ്യാഭ്യാസ നിലവാരം സംബന്ധിച്ചും വിവരശേഖരണം, ജില്ല തലങ്ങളിലെ സംഘടനകളുടെ സഹകരണത്തോടെ ഡിസംബര്‍ 15 മുതല്‍ 30 വരെ സംഘടിപ്പിക്കും.
2017 ജനുവരി 10 മുതല്‍ 25 വരെ തീയതികള്‍ക്കുള്ളില്‍ ഗുണഭോക്താക്കളുടെ ജില്ല തല സംഗമം നടത്തും. ഇതോടൊപ്പം സാക്ഷരത-തുല്യത പഠനത്തിനുള്ള രജിസ്ട്രേഷനും നടത്തും. 2017 ഫെബ്രുവരിയില്‍ സാക്ഷരത-തുല്യത ക്ളാസുകള്‍ക്ക് തുടക്കം കുറിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല അറിയിച്ചു.
പൊതുസമൂഹത്തിന്‍െറ അവഗണനയും അവഹേളനവും ഭിന്നലിംഗക്കാരില്‍ ഭൂരിഭാഗംപേരുടെയും അര്‍ധസാക്ഷരതക്കോ പഠനത്തിനിടയിലെ കൊഴിഞ്ഞുപോക്കിനോ കാരണമായിട്ടുണ്ട്.
ഇത് ഇവരുടെ സാമൂഹികവും മാനസികവുമായ ഒറ്റപ്പെടലിനും തൊഴിലിലും വരുമാനത്തിലും പിന്നാക്കാവസ്ഥ സൃഷ്ടിക്കുന്നതിനും ഇടയാക്കി. ഇവരുടെ മുടങ്ങിയ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതിനും സാമൂഹിക വിദ്യാഭ്യാസത്തിലൂടെയും സാങ്കേതിക പരിശീലനങ്ങളിലൂടെയും ഇവരെ ശാക്തീകരിക്കാനുമാണ് സാക്ഷരത മിഷന്‍ ശ്രമിക്കുന്നതെന്നും ഡയറക്ടര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.